Suicide | 'മുടി മുറിച്ചത് ഇഷ്ടപ്പെട്ടില്ല; കൗമാരക്കാരന്‍ 16-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി'
Apr 6, 2023, 17:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് 13 കാരന്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ജീവനൊടുക്കിയതായി പൊലീസ്. മഹാരാഷ്ട്രയിലെ ഭയന്ദറിലാണ് സംഭവം. മുടിവെട്ടിയതിന് രോഷാകുലനായ കൗമാരക്കാരന്‍ 16-ാം നിലയിലെ കുളിമുറിയുടെ ജനാലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.
മുടി വെട്ടിയതിലുള്ള ദേഷ്യമാണ് ആ കുട്ടി ജീവിതം അവസാനിപ്പിക്കാന്‍ കാരണമായതെന്നും സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഭയന്ദറിലെ നവഘര്‍ പൊലീസ് ആണ് അപകട മരണ റിപോര്‍ട് (എഡിആര്‍) രെജിസ്റ്റര്‍ ചെയ്യുകയും കേസില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തത്. സംഭവം പ്രാദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.
കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, National, India, Delhi, Died, Police, Suicide, Crime, Case, Child, Angered over haircut, teenage boy jumps to death from 16th-floor in Maharashtra's Bhayandar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

