Warning | ആൻഡ്രോയിഡ് ഫോണുകൾക്ക് ഗുരുതര ഭീഷണി; മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക 

 
Warning
Watermark

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്‌ത് ഫോൺ സുരക്ഷിതമാക്കുക

ന്യൂഡൽഹി: (KVARTHA) രാജ്യത്തെ കോടിക്കണക്കിന് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക്  മുന്നറിയിപ്പുമായി ഇന്ത്യാ ഗവൺമെന്റിന്റെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) രംഗത്ത്. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ കണ്ടെത്തിയ ഗുരുതര സുരക്ഷാ പിഴവുകളെക്കുറിച്ചാണ് മുന്നറിപ്പ്. ഫോണിലെ സുരക്ഷാ സംവിധാനങ്ങളിൽ കടന്നുകയറുന്ന ഹാക്കർമാർക്ക് നിങ്ങളുടെ ഫോണിലെ രഹസ്യ വിവരങ്ങൾ  ചോർത്തിയെടുക്കാനും ഫോണിൽ അനാവശ്യമായ പ്രവർത്തനങ്ങൾ നടത്താനുമുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. 

Aster mims 04/11/2022

ഏതൊക്കെ ഫോണുകളെ ബാധിക്കും?

ആൻഡ്രോയിഡ് 12, 12 എൽ, 13, 14 പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഫോണുകളെയാണ് ഈ സുരക്ഷാ പഴുതുകൾ ബാധിക്കുന്നത്. സാംസങ്, റിയൽമീ, വൺപ്ലസ്, ഷഓമി, വിവോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഫോണുകൾ ഇതിൽ ഉൾപ്പെടുന്നു. ആൻഡ്രോയിഡിന്റെ അടിസ്ഥാന ഭാഗങ്ങൾ മുതൽ, പ്രോസസർ നിർമ്മാതാക്കളായ എആർഎം, ഇമേജിനേഷൻ ടെക്നോളജീസ്, മീഡിയടെക്, ക്വാൽകം എന്നിവരുടെ ഘടകങ്ങളിലെ പിഴവുകളാണ് ഇതിന് കാരണം.

എന്താണ് പരിഹാരം?

ആശങ്കപ്പെടേണ്ട, ഭൂരിഭാഗം ഫോൺ നിർമ്മാതാക്കളെയും ഈ പ്രശ്നത്തെക്കുറിച്ച് അറിയിക്കുകയും പുതിയ സുരക്ഷാ അപ്‌ഡേറ്റ് പുറത്തിറക്കുകയും ചെയ്‌തിട്ടുണ്ട്. ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്‌ത് ഫോൺ സുരക്ഷിതമാക്കുക. വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നു മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. ആപ്പുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും സ്വയം അപ്‌ഡേറ്റ് ചെയ്യാൻ അനുവദിക്കുക.

എന്തെങ്കിലും സംശയാസ്പദമായ മെസ്സേജുകൾ, ഇമെയിലുകൾ അല്ലെങ്കിൽ ലിങ്കുകൾ വന്നാൽ ജാഗ്രത പാലിക്കുക, പ്രത്യേകിച്ചും വ്യക്തിഗത വിവരങ്ങൾ ചോദിക്കുന്നവ. ഫിഷിംഗ് തട്ടിപ്പുകൾ വഴി ആക്രമണകാരികൾ ഇത്തരം വിവരങ്ങൾ ശേഖരിക്കാറുണ്ട്. 

ആപ്പിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്!

കഴിഞ്ഞ ആഴ്ച, ആപ്പിൾ ഉപയോക്താക്കൾക്ക് സിഇആർടി-ഇൻ ഗുരുതരമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഐഫോൺ, ഐപാഡ്, മാക് എന്നിവയുൾപ്പെടെയുള്ള ആപ്പിൾ ഉൽപ്പന്നങ്ങളിൽ നിരവധി സുരക്ഷാ പോരായ്മകൾ കണ്ടെത്തിയിട്ടുണ്ട്. ഈ പിഴവുകൾ മുതലാക്കി ഹാക്കർമാർക്ക് നിങ്ങളുടെ വിവരങ്ങൾ ചോർത്താനും, സേവനങ്ങൾ തടസ്സപ്പെടുത്താനും, നിങ്ങളെ വഞ്ചിക്കാനും സാധിക്കുമെന്ന് അധികൃതർ പറയുന്നു. 

ആപ്പിളിന്റെ ( iOS, iPadOS, macOS, watchOS, tvOS, visionOS, Safari) പഴയ പതിപ്പുകളിലാണ് സുരക്ഷാ ഭീഷണി കണ്ടെത്തിയിരിക്കുന്നത്. ഇവ ഉപയോഗിക്കുന്നവർ ഉടൻ തന്നെ അപ്‌ഡേറ്റ് ചെയ്യണം. മെയ് മാസത്തിലും സമാനമായൊരു മുന്നറിയിപ്പ് സിഇആർടി-ഇൻ നൽകിയിരുന്നു. ആപ്പിളും ഉപയോക്താക്കളോട് ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script