Complaint | 'സിനിമയില്‍ അഭിനയിപ്പിക്കാന്‍ വേണ്ടി അമ്മ 16കാരിയായ മകള്‍ക്ക് കഴിഞ്ഞ 4 വര്‍ഷമായി നല്‍കിയിരുന്നത് ഹോര്‍മോണ്‍ ഗുളികകള്‍; സംവിധായകരുമായി അടുത്തിടപഴകാനും നിര്‍ബന്ധിച്ചു'; ഒടുവില്‍ സംഭവിച്ചത്
Jun 4, 2023, 16:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വിശാഖപട്ടണം: (www.kvartha.com) സിനിമയില്‍ അഭിനയിപ്പിക്കുന്നതിന് വേണ്ടി വര്‍ഷങ്ങളായി അമ്മ മകള്‍ക്ക് നല്‍കിക്കൊണ്ടിരുന്നത് ശരീരവളര്‍ചയ്ക്കുള്ള ഹോര്‍മോണ്‍ ഗുളികകള്‍ എന്ന് പരാതി. ഒടുവില്‍ 16 കാരിയായ പെണ്‍കുട്ടിയെ ആന്ധ്രാപ്രദേശിലെ ബാലാവകാശ കമിഷന്‍ ഇടപെട്ട് മോചിപ്പിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയായ പെണ്‍കുട്ടിക്കാണ് സ്വന്തം അമ്മയില്‍ നിന്നും ഇത്തരത്തിലുള്ള ചൂഷണം അനുഭവിക്കേണ്ടി വന്നത്.
കഴിഞ്ഞ നാലു വര്‍ഷമായി പെണ്‍കുട്ടി ശരീരവളര്‍ച കൂട്ടുന്നതിനുള്ള ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ചിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. ഒടുവില്‍ സഹികെട്ട പെണ്‍കുട്ടി വ്യാഴാഴ്ച ചെല്‍ഡ് ലൈനില്‍ വിളിച്ച് വിവരം പറയുകയായിരുന്നു. ഈ ഗുളികകളുടെ പാര്‍ശ്വഫലം മൂലമുണ്ടാകുന്ന വേദന താങ്ങാനാകുന്നില്ലെന്നാണ് പെണ്‍കുട്ടി അധികൃതരെ വിളിച്ച് പറഞ്ഞത്.
സംഭവത്തെ കുറിച്ച് പെണ്‍കുട്ടി പറയുന്നത്:
ശരീരവളര്‍ച കൂട്ടുന്നതിനായി ചില ഗുളികകള്‍ കൂടുതല്‍ അളവില്‍ അമ്മ നല്‍കിവന്നു. ആ ഗുളികകള്‍ കഴിക്കുമ്പോഴൊക്കെ ഞാന്‍ അബോധാവസ്ഥയിലാവുകയും അടുത്ത ദിവസം എന്റെ ശരീരം വീര്‍ത്തുവരികയും ചെയ്തു. ഇത് വളരെ വേദന നിറഞ്ഞതും എന്റെ പഠനത്തെ ബാധിക്കുന്നതുമാണ്.
ഗുളിക കഴിക്കാന്‍ വിസമ്മതിച്ചാല്‍ അമ്മ തന്നെ ഉപദ്രിവിക്കും, ചിലപ്പോഴൊക്കെ ഷോക്കടിപ്പിക്കുമെന്നു വരെ ഭീഷണിപ്പെടുത്താറുണ്ട്. സിനിമയില്‍ അവസരം കിട്ടുന്നതിനായി വീട്ടിലെത്തുന്ന നിര്‍മാതാക്കളോടും സംവിധായകരോടും അടുത്തിടപഴകാന്‍ അമ്മ ആവശ്യപ്പെടാറുമുണ്ട്. മാതാപിതാക്കള്‍ വിവാഹമോചനം നേടിയ ശേഷം അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നെങ്കിലും കുറച്ചു വര്‍ഷം മുന്‍പ് ഇയാള്‍ മരിച്ചു.
വെള്ളിയാഴ്ചയാണ് സംസ്ഥാന ബാലാവകാശ കമിഷന്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ കൊണ്ടുപോയത്. വ്യാഴാഴ്ചയാണ് പീഡനം സംബന്ധിച്ച് പെണ്‍കുട്ടി ബാലാവകാശ കമിഷനില്‍ വിളിച്ച് പരാതി നല്‍കിയതെന്ന് സംസ്ഥാന ബാലാവകാശ കമിഷന്‍ ചെയര്‍മാന്‍ കേസാലി അപ്പാറാവും അറിയിച്ചു.
ആദ്യം 112ല്‍ വിളിച്ച് പെണ്‍കുട്ടി സഹായം തേടിയെങ്കിലും അവര്‍ പ്രതികരിച്ചില്ല. പിന്നീടാണ് ചൈല്‍ഡ്‌ലൈന്‍ നമ്പറായ 1098ല്‍ വിളിച്ച് പെണ്‍കുട്ടി സഹായം അഭ്യര്‍ഥിച്ചതെന്നും അപ്പാറാവും അറിയിച്ചു. ബാലാവകാശ കമിഷന്‍ പൊലീസിനെയും വിവരം ധരിപ്പിച്ചതോടെ സംഭവത്തില്‍ കേസെടുത്തതായി പൊലീസും അറിയിച്ചു.
Keywords: Andra Pradesh: Woman forces tablets on minor, Andra Pradesh, News, Crime, Criminal Case, Police, Booked, Complaint, Child Line, Phone Call, National.
കഴിഞ്ഞ നാലു വര്‍ഷമായി പെണ്‍കുട്ടി ശരീരവളര്‍ച കൂട്ടുന്നതിനുള്ള ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ചിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. ഒടുവില്‍ സഹികെട്ട പെണ്‍കുട്ടി വ്യാഴാഴ്ച ചെല്‍ഡ് ലൈനില്‍ വിളിച്ച് വിവരം പറയുകയായിരുന്നു. ഈ ഗുളികകളുടെ പാര്‍ശ്വഫലം മൂലമുണ്ടാകുന്ന വേദന താങ്ങാനാകുന്നില്ലെന്നാണ് പെണ്‍കുട്ടി അധികൃതരെ വിളിച്ച് പറഞ്ഞത്.
സംഭവത്തെ കുറിച്ച് പെണ്‍കുട്ടി പറയുന്നത്:
ശരീരവളര്‍ച കൂട്ടുന്നതിനായി ചില ഗുളികകള്‍ കൂടുതല്‍ അളവില്‍ അമ്മ നല്‍കിവന്നു. ആ ഗുളികകള്‍ കഴിക്കുമ്പോഴൊക്കെ ഞാന്‍ അബോധാവസ്ഥയിലാവുകയും അടുത്ത ദിവസം എന്റെ ശരീരം വീര്‍ത്തുവരികയും ചെയ്തു. ഇത് വളരെ വേദന നിറഞ്ഞതും എന്റെ പഠനത്തെ ബാധിക്കുന്നതുമാണ്.
ഗുളിക കഴിക്കാന്‍ വിസമ്മതിച്ചാല്‍ അമ്മ തന്നെ ഉപദ്രിവിക്കും, ചിലപ്പോഴൊക്കെ ഷോക്കടിപ്പിക്കുമെന്നു വരെ ഭീഷണിപ്പെടുത്താറുണ്ട്. സിനിമയില്‍ അവസരം കിട്ടുന്നതിനായി വീട്ടിലെത്തുന്ന നിര്‍മാതാക്കളോടും സംവിധായകരോടും അടുത്തിടപഴകാന്‍ അമ്മ ആവശ്യപ്പെടാറുമുണ്ട്. മാതാപിതാക്കള്‍ വിവാഹമോചനം നേടിയ ശേഷം അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നെങ്കിലും കുറച്ചു വര്‍ഷം മുന്‍പ് ഇയാള്‍ മരിച്ചു.
ആദ്യം 112ല്‍ വിളിച്ച് പെണ്‍കുട്ടി സഹായം തേടിയെങ്കിലും അവര്‍ പ്രതികരിച്ചില്ല. പിന്നീടാണ് ചൈല്‍ഡ്‌ലൈന്‍ നമ്പറായ 1098ല്‍ വിളിച്ച് പെണ്‍കുട്ടി സഹായം അഭ്യര്‍ഥിച്ചതെന്നും അപ്പാറാവും അറിയിച്ചു. ബാലാവകാശ കമിഷന്‍ പൊലീസിനെയും വിവരം ധരിപ്പിച്ചതോടെ സംഭവത്തില്‍ കേസെടുത്തതായി പൊലീസും അറിയിച്ചു.
Keywords: Andra Pradesh: Woman forces tablets on minor, Andra Pradesh, News, Crime, Criminal Case, Police, Booked, Complaint, Child Line, Phone Call, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.