Protest | 'മൃത്യുഞ്ജയഹോമം നടത്താന്‍ ടീചിംഗ് സ്റ്റാഫ് 500 രൂപയും നോണ്‍ ടീചിംഗ് സ്റ്റാഫ് 100 രൂപയും നല്‍കണം'; വിചിത്ര സര്‍കുലറുമായി സര്‍വകലാശാല; അന്ധവിശ്വാസം അംഗീകരിക്കില്ലെന്ന പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍
Feb 21, 2023, 13:12 IST
ബെംഗ്ളൂറു: (www.kvartha.com) വിചിത്ര സര്‍കുലറുമായി ആന്ധ്രയിലെ സര്‍വകലാശാല. ജീവനക്കാരുടെ മരണത്തെത്തുടര്‍ന്ന് 'മഹാമൃത്യുഞ്ജയ ശാന്തി ഹോമം' നടത്തുമെന്നും ഇതിനായി ജീവനക്കാര്‍ സംഭാവന നല്‍കണമെന്നുമാണ് സര്കുലര് ഇറക്കിയിരിക്കുന്നത്. ആന്ധ്രയിലെ അനന്തപൂരിലുള്ള ശ്രീ കൃഷ്ണദേവരായ സര്‍വകലാശാലയുടേതാണ് അമ്പരപ്പിക്കുന്ന സര്കുലര്.
കഴിഞ്ഞ മാസം സര്‍വകലാശാലയിലെ വിവിധ വിഭാഗങ്ങളിലുള്ള അഞ്ച് ജീവനക്കാര്‍ മരിച്ചിരുന്നു. തുടര്‍ന്നാണ് ഹോമം നടത്താന്‍ തീരുമാനിച്ചത്. ഫെബ്രുവരി 24 ന് രാവിലെ 8.30 മണിക്കാണ് ഹോമം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.
എന്നാല്‍ അന്ധവിശ്വാസത്തിന്റെ ഭാഗമായുള്ള ഇത്തരത്തിലൊരു ഹോമം നടത്താന്‍ അനുവദിക്കില്ലെന്ന് അറിയിച്ച് പ്രതിഷേധവുമായി എസ്എഫ്ഐ അടക്കമുള്ള ഇടത് വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി.
ജീവനക്കാരുടെ മരണത്തില്‍ അസ്വഭാവികത ഒന്നുമില്ലെങ്കിലും സര്‍വകലാശാലക്ക് മേല്‍ ശാപം ഉണ്ടെന്നും അത് ഒഴിവാക്കാന്‍ 'മൃത്യുഞ്ജയഹോമം' നടത്തുന്നതെന്നാണ് സര്‍വകലാശാലയുടെ വാദം. ഹോമത്തില്‍ പങ്കെടുക്കണം എന്ന് നിര്‍ബന്ധമില്ല.
എന്നാല്‍ ഹോമത്തില്‍ പങ്കെടുക്കുന്നവര്‍ സംഭാവന നല്‍കണമെന്നും സര്കുലറില് പറയുന്നു. ഇതിനായി ടീചിംഗ് സ്റ്റാഫ് 500 രൂപയും നോണ്‍ ടീചിംഗ് സ്റ്റാഫ് 100 രൂപയുമാണ് മൃത്യുഞ്ജയഹോമത്തിനായി സംഭാവന നല്‍കേണ്ടതെന്നും അറിയിപ്പില്‍ പറയുന്നു.
Keywords: News,National,India,Bangalore,Students,Protesters,Protest,Religion,Local-News,Death, Andhra’s SK University to conduct Homam to stop ‘untimely’ deathsThe Sri Krishnadevaraya University of Anantapur to conduct "Sri Dhanvanthari Maha Mruthyunjaya Shanthi Homam" on 24 February. The university has witnessed several deaths in the past month. #AndhraPradesh pic.twitter.com/tXlJaTlJmg
— Ashish (@KP_Aashish) February 20, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.