Attacked | പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയും ബന്ധുക്കളും അടക്കം 11 പേരെ ഇരുമ്പുവടിയും കത്തിയും ഉപയോഗിച്ച് വീട്ടില്‍ക്കയറി ആക്രമിച്ച് യുവാവ്'; പരിക്ക് ഗുരുതരം

 


ഗുണ്ടൂര്‍: (www.kvartha.com) പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെയും വീട്ടുകാരെയും യുവാവ് വീട്ടില്‍ക്കയറി ആക്രമിച്ചതായി പരാതി. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ കഴിഞ്ഞദിവസമാണ് ക്രൂരമായ സംഭവം നടന്നത്. ഫിരാങ്കിപുരം സ്വദേശിയായ പെരാം എഡുകൊണ്ടാലുവാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Attacked | പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയും ബന്ധുക്കളും അടക്കം 11 പേരെ ഇരുമ്പുവടിയും കത്തിയും ഉപയോഗിച്ച് വീട്ടില്‍ക്കയറി ആക്രമിച്ച് യുവാവ്'; പരിക്ക് ഗുരുതരം

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഇരുമ്പ് വടിയും കത്തിയും ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്. ആക്രമണത്തില്‍ യുവതി അടക്കം മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഗുണ്ടൂര്‍ ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് ഒമ്പതുപേര്‍ നരസാരോപേട്ടിലെ സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവതി പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമായത്. പ്രതി പലതവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും യുവതി ഇത് നിരസിച്ചിരുന്നു. ഇതിനിടെ, മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായാണ് യുവാവ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Andhra Woman, 11 Others Attacked With Knife And Iron Rod By Spurned Lover, Hyderabad, News, Local News, Attack, Police, Injured, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia