POCSO | 'പരീക്ഷ കഴിഞ്ഞിറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കള്ളം പറഞ്ഞ് കബളിപ്പിച്ച് വിവാഹം കഴിച്ചു'; അധ്യാപകന്‍ പിടിയില്‍

 


ADVERTISEMENT



ചിറ്റൂര്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ച് വിവാഹം കഴിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ഗംഗാവരം മണ്ഡല്‍ മേഖലയില്‍ ചലപതി (33) ആണ് അറസ്റ്റിലായത്. 12-ാം ക്ലാസ് വിദ്യാര്‍ഥിനിയായ 17 കാരിയെ വിവാഹം കഴിച്ചതിന് ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
Aster_MIMS

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ച ഈ വര്‍ഷത്തെ അവസാന കൊല്ലപരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ അധ്യാപകന്‍ കള്ളം പറഞ്ഞ് തിരുപ്പതിയിലേക്ക് കൊണ്ടുപോയി. താന്‍ സത്യസന്ധനാണെന്നും വിശ്വസിക്കണമെന്നും പ്രതി പെണ്‍കുട്ടിയോട് പറഞ്ഞു. തുടര്‍ന്ന് തിരുപ്പതിയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായി. 

POCSO | 'പരീക്ഷ കഴിഞ്ഞിറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കള്ളം പറഞ്ഞ് കബളിപ്പിച്ച് വിവാഹം കഴിച്ചു'; അധ്യാപകന്‍ പിടിയില്‍


എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ പെണ്‍കുട്ടി സംഭവം മാതാപിതാക്കളെ അറിയിച്ചു. പിന്നാലെ പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം വ്യാഴാഴ്ച രാത്രി ഗംഗാവരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. അന്വേഷണത്തില്‍ പ്രതി വിവാഹിതനും ഈ ബന്ധത്തില്‍ ഒരു മകളുണ്ടെന്നും വ്യക്തമായി. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

Keywords:  News, National, India, Local-News, Andhra Pradesh, Teacher, POCSO, Arrested, Police, Complaint, Student, Education, Examination, Andhra Pradesh Teacher Arrested For Marrying Minor Student.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia