മണല്‍ ഖനനത്തിനിടെ നദീ തീരത്ത് നിന്ന് കണ്ടെത്തിയത് 200 വര്‍ഷം പഴക്കമുള്ള പുരാതന ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍; 1850ലെ പ്രളയത്തില്‍ മുങ്ങിപ്പോയതാവാം ക്ഷേത്രമെന്ന് പുരാവസ്തു വകുപ്പ്

 


ADVERTISEMENT


ഹൈദരാബാദ്: (www.kvartha.com 17.06.2020) ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ മണല്‍ ഖനനത്തിനിടെ നദീ തീരത്ത് നിന്ന് ക്ഷേത്ര സമാനമായ നിര്‍മ്മിതി കണ്ടെത്തി. പെന്ന നദിക്കരയില്‍ പെരുമല്ലാപാട് ഗ്രാമത്തിന് സമീപം ചൊവ്വാഴ്ചയാണ് കണ്ടെത്തിയത്. 200 വര്‍ഷം പഴക്കമുള്ള ശിവ ക്ഷേത്രമാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഖനനം നടത്തിക്കൊണ്ടിരുന്നവരാണ് മണലില്‍ പുതഞ്ഞ നിലയില്‍ നിര്‍മ്മിതി കണ്ടെത്തിയത്.

മണല്‍ ഖനനത്തിനിടെ നദീ തീരത്ത് നിന്ന് കണ്ടെത്തിയത് 200 വര്‍ഷം പഴക്കമുള്ള പുരാതന ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍; 1850ലെ പ്രളയത്തില്‍ മുങ്ങിപ്പോയതാവാം ക്ഷേത്രമെന്ന് പുരാവസ്തു വകുപ്പ്

ആദ്യം ക്ഷേത്രസമാനമായ നിര്‍മ്മിതിയുടെ മകുട ഭാഗമാണ് ദൃശ്യമായത്. കൂടുതല്‍ കുഴിച്ചു നോക്കിയപ്പോള്‍ ബാക്കി ഭാഗം കൂടി കണ്ടെത്തുകയായിരുന്നു. 1850ലെ പ്രളയത്തില്‍ മുങ്ങിപ്പോയതാവാം ക്ഷേത്രമെന്ന് പുരാവസ്തു വകുപ്പ് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ രാമസുബ്ബ റെഡ്ഡി ദി ഹിന്ദുവിനോട് പ്രതികരിച്ചു

വളരെക്കാലം മുന്‍പ് നദി ദിശ മാറിയൊഴുകിയപ്പോള്‍ മുങ്ങിപ്പോയതാകാം ഈ ക്ഷേത്രമെന്നാണ് ഗവേഷകരുടെ നിരീക്ഷണം. ഇഷ്ടികകൊണ്ടാണ് ഇതിന്റെ നിര്‍മ്മിതി. പ്രദേശത്ത് വ്യാപകമായ പരിശോധന നടത്തുമെന്ന് പുരാവസ്തു വകുപ്പ് വിശദമാക്കി. നിലവില്‍ ദൃശ്യമായ നിര്‍മ്മിതി സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പുരാവസ്തു വകുപ്പ് വിശദമാക്കി.

Keywords:  News, National, India, Andhra Pradesh, Temple, Archaeology, Excavation, Andhra Pradesh: Remains of ancient Lord Shiva temple found in sand mining process in Nellore 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia