SWISS-TOWER 24/07/2023

കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനം; 58 സ്വകാര്യ ആശുപത്രികള്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഏറ്റെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 09.04.2020) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ 13 ജില്ലകളിലായി 58 സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്ത് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. 58 ആശുപത്രികളിലായി 19,114 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍17,111 സാധാരണ കിടക്കകളും 1286 ഐ സി യു സജ്ജീകരണങ്ങളോട് കൂടിയതും 717 എണ്ണം ഐസോലേഷന് വേണ്ടിയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ, സമാന്തരമായ സജ്ജീകരണങ്ങളോട് കൂടിയ 530 കിടക്കകളും ഒരുക്കിയിട്ടുണ്ട്.

കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനം; 58 സ്വകാര്യ ആശുപത്രികള്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഏറ്റെടുത്തു

ചൊവ്വാഴ്ച മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ കൊറോണ വൈറസ്ബാധിതരുടെ എണ്ണം ഉയരുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരിശോധന ലാബുകള്‍ തുറക്കുന്നതിനും എല്ലാ ആശുപത്രികളിലും ഐസോലേഷന്‍ വാര്‍ഡ് തുറക്കുന്നതിനുമുള്ള നിര്‍ദ്ദേശം നല്‍കിയത്.

Keywords:  News, National, Hospital, Government, Andhra Pradesh, Minister, Corona, Andhra Pradesh Government taken over 58 Private Hospitals to Prevent Corona Virus Pandemic
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia