Tragedy | ദീപാവലി ആഘോഷങ്ങള്‍ക്കുവേണ്ടി പ്രത്യേകമായി നിര്‍മിച്ച 'ഒണിയന്‍ ബോംബ് പടക്കവുമായി' സ്‌കൂട്ടറില്‍ പോകവെ കുഴിയില്‍ വീണ് സ്‌ഫോടനം; ഒരാള്‍ മരിച്ചു, 6 പേര്‍ക്ക് പരുക്ക്
● വണ്ടി ഓടിച്ചിരുന്ന സുധാകര്‍ എന്നയാളാണ് മരിച്ചത്
● പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
● രണ്ടുപേരുടെ നില ഗുരുതരമാണ്
● സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഹൈദരാബാദ്: (KVARTHA) ദീപാവലി ആഘോഷങ്ങള്‍ക്കുവേണ്ടി പ്രത്യേകമായി നിര്‍മിച്ച 'ഒണിയന്‍ ബോംബ് എന്ന പടക്കവുമായി' സ്‌കൂട്ടറില്‍ പോകവെ കുഴിയില്‍ വീണ് സ്‌ഫോടനം. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ആറുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Diwali crackers exploded in Eluru of AP when the bike hits a pothole - be careful guys #dwiali #deepavali pic.twitter.com/oOHv2YQnid
— Lokesh journo (@Lokeshpaila) October 31, 2024
ആന്ധ്രപ്രദേശിലെ എലൂരു ജില്ലയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.17-ഓടെയായിരുന്നു സംഭവം. വണ്ടി ഓടിച്ചിരുന്ന സുധാകര്‍ എന്നയാളാണ് മരിച്ചത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ദീപാവലി ആഘോഷങ്ങള്‍ക്കുവേണ്ടി പ്രത്യേകമായി നിര്‍മിച്ച ഒണിയന്‍ ബോംബ് എന്ന പടക്കവുമായി സ്‌കൂട്ടറില്‍ പോവുകയായിരുന്നു സുധാകറും മറ്റൊരാളും. സ്‌കൂട്ടറില്‍ ബാഗിലായാണ് പടക്കം സൂക്ഷിച്ചിരുന്നത്. സ്‌കൂട്ടര്‍ റോഡിലെ കുഴയില്‍ വീണതോടെ പടക്കം താഴെവീണ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ സുധാകറിന്റെ ശരീരം ചിന്നിച്ചിതറിയെന്നാണ് വിവരം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇടുങ്ങിയ തെരുവിലൂടെ രണ്ടുപേര്‍ സ്‌കൂട്ടറില്‍ അതിവേഗം പോകുന്നതും പ്രധാനവഴിയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പായി കുഴിയിലേക്ക് വീഴുന്നതും പിന്നാലെ സ്ഫോടനം നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
#DiwaliSafety #AndhraPradesh #AccidentNews #FestivalTragedy #FirecrackerExplosion #Safety