ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ നടത്തിയ റാഗിംഗിനിടയില്‍ വിദ്യാര്‍ത്ഥിനിക്ക് ശബ്ദം നഷ്ടപ്പെട്ടു.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ശ്യാമിലിയാണ് ക്രൂര റാഗിംഗിന് ഇരയായത്. ആന്ധ്രയിലെ വിജയനഗരം ജില്ലയിലെ ഗായത്രി ജൂനിയന്‍ കോളേജ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. ജൂലൈ 19നാണ് റാഗിംഗ് നടന്നതെങ്കിലും ഞായറാഴ്ച ശ്യാമിലിയെ വിശാഖപട്ടണത്തെ ആശുപത്രിയിലെത്തിച്ചതോടെയാണ് വാര്‍ത്ത പുറത്താകുന്നത്.
ജൂലൈ 19ന് രാത്രി ശ്യാമിലിയുടെ സുഹൃത്തുക്കള്‍ ഭക്ഷണം കഴിക്കാനായി ഹോസ്റ്റല്‍ ക്യാന്റീനില്‍ പോയ സമയത്തായിരുന്നു ഒരു സംഘം വിദ്യാര്‍ത്ഥിനികള്‍ ശ്യാമിലിയെ ആക്രമിച്ചത്. കഴുത്തില്‍ കയര്‍ മുറുക്കി ശ്യാമിലിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഈ സമയം കറണ്ട് പോയതിനാല്‍ അക്രമികളെ തിരിച്ചറിയാന്‍ ശ്യാമിലിക്ക് കഴിഞ്ഞില്ല.
മുറിയില്‍ തിരിച്ചെത്തിയ സഹപാഠികളാണ് ശ്യാമിലിയെ ആശുപത്രിയിലെത്തിച്ചത്. ശ്യാമിലിയുടെ കഴുത്തില്‍ കയര്‍ മുറുക്കിയ പാട് വ്യക്തമാണ്. ശ്യാമിലിയുടെ പിതാവ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി.
Keywords: Hyderabad, Ragging, Student, National, Voice, Seniors
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

