പുന:സംഘടന: ആന്ധ്ര പ്രദേശിലെ എല്ലാ മന്ത്രിമാരും രാജിവച്ചു; മന്ത്രിസഭ പിരിച്ചുവിട്ടു
Apr 7, 2022, 20:07 IST
ADVERTISEMENT
ആന്ധ്ര: (www.kvartha.com 06.04.2022) മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന്‍ റെഡ്ഡി തന്റെ മന്ത്രിസഭയെ പുന:സംഘടിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്കാരിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. ഇതോടെ സംസ്ഥാന മന്ത്രിസഭ പിരിച്ചുവിട്ടു. അന്തിമ കാബിനറ്റ് യോഗം പൂര്‍ത്തിയാക്കിയ ശേഷം, എല്ലാ മന്ത്രിമാരും സംസ്ഥാന സെക്രടേറിയറ്റിലെത്തി മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിക്ക് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു.
റിപോര്‍ട് ഇങ്ങനെ:
'ആന്ധ്രപ്രദേശ് കാബിനറ്റില്‍ നിന്നുള്ള നിരവധി മന്ത്രിമാര്‍ ഏപ്രില്‍ ഒമ്പതിന് അല്ലെങ്കില്‍ 11 ന് രാജിവച്ചേക്കും, രാജിവെക്കുന്ന മന്ത്രിമാരുടെ അന്തിമ പട്ടിക ഗവര്‍ണര്‍ക്ക് അയയ്ക്കും. നിലവിലെ കാബിനറ്റില്‍ നിന്ന് നാല് മന്ത്രിമാര്‍ മാത്രമാണ് സ്ഥാനം നിലനിര്‍ത്തുന്നത്'.
Keywords: Andhra Pradesh Cabinet Dissolved as All Ministers Resign After CM Jagan Mohan Reddy Rejigs Team, Politics, Chief Minister, Resignation, Minister, Media, Report, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

