Rare Ptotest | 'വാര്‍ഡിലെ വികസന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കവേ ചെരുപ്പൂരി സ്വയം ഇരുകവിളിലും മാറിമാറി അടിച്ച് വികാരധീനനായി കൗണ്‍സിലര്‍'

 


ആന്ധ്രപ്രദേശ്: (www.kvartha.com) വാര്‍ഡിലെ വികസന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കവേ, ചെരുപ്പൂരി ഇരുകവിളിലും മാറിമാറി അടിച്ച് വികാരധീനനായി കൗണ്‍സിലര്‍. 20-ാം വാര്‍ഡ് കൗണ്‍സിലര്‍ മുളപ്പര്‍ത്തി രാമരാജുവാണ് തന്റെ ചെരുപ്പൂരി സ്വന്തം മുഖത്ത് ഇരുകവിളിലും മാറിമാറി അടിച്ച് വികാരധീനനായത്.

അനകാപ്പള്ളി ജില്ലയിലെ നരസിപട്ടണം നഗരസഭയില്‍ കഴിഞ്ഞദിവസം നടന്ന കൗണ്‍സില്‍ യോഗത്തിലാണ് നാടകീയ സംഭവം നടന്നത്. ടിഡിപി പിന്തുണയോടെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 40 കാരനായ രാമരാജു ഓടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്.

നഗരസഭ ഉദ്യോഗസ്ഥര്‍ തന്റെ വാര്‍ഡിനോട് വിവേചനം കാണിക്കുന്നതിനാല്‍ വോടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനാകുന്നില്ലെന്നാണ് രാമരാജുവിന്റെ പരാതി. 'പണമുണ്ടാക്കാനല്ല ഞാന്‍ രാഷ്ട്രീയത്തില്‍ വന്നത്. വാര്‍ഡിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ലഘൂകരിച്ച് അവരെ സേവിക്കുക എന്നതാണ് എന്റെ ഏക ആഗ്രഹമെന്നും രാമരാജു മാധ്യമങ്ങളോട് പറഞ്ഞു.

രാമരാജുവന്റെ വാക്കുകള്‍:


കുടിവെള്ളം, ഗ്രാമത്തിലേക്കുള്ള റോഡ്, തെരുവ് വിളക്കുകള്‍ തുടങ്ങി അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാനാകുമെന്ന് ഞാന്‍ കരുതി. വാര്‍ഡിലെ ഭൂരിഭാഗം ആളുകളും എല്ലാദിവസവും ജോലിചെയ്താണ് ജീവിക്കുന്നത്. അവരുടെ പ്രശ്നങ്ങള്‍ എനിക്കറിയാം, അവരില്‍ ഒരാളാണ് ഞാനും. ഒരു ഓടോറിക്ഷ ഓടിച്ച് ദിവസം 300 രൂപ സമ്പാദിച്ചാണ് ജീവിക്കുന്നത്.

ജനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ 31 മാസമായി ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ അത് നിറവേറ്റാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. 20-ാം വാര്‍ഡിനെ നഗരസഭാ ഉദ്യോഗസ്ഥര്‍ പാടേ അവഗണിക്കുകയാണ്.

താന്‍ എല്ലാ വഴികളും പരീക്ഷിച്ചെങ്കിലും വോടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്ന വോടര്‍മാരുടെ ആവശ്യം പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ താന്‍ മരിക്കുന്നതാണ് നല്ലത്.

Rare Ptotest | 'വാര്‍ഡിലെ വികസന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കവേ ചെരുപ്പൂരി സ്വയം ഇരുകവിളിലും മാറിമാറി അടിച്ച് വികാരധീനനായി കൗണ്‍സിലര്‍'

മുന്‍ മുനിസിപല്‍ ചെയര്‍മാന്‍, മുനിസിപല്‍ കമീഷണര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഞാന്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ആരും എന്റെ നിവേദനങ്ങളില്‍ നടപടിയെടുത്തില്ല. ഞാന്‍ ടിഡിപി അംഗം ആയതുകൊണ്ടാണ് അവര്‍ അവഗണിക്കുന്നത്. അടുത്തിടെ ചുമതലയേറ്റ പുതിയ ചെയര്‍പേഴ്സന് ഞാന്‍ ഇതുവരെ നിവേദനം നല്‍കിയിട്ടില്ല, അതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

മനുഷ്യസ്നേഹികളായ ഏതാനും പേരില്‍നിന്ന് 1.5 ലക്ഷം രൂപ സംഭാവന സ്വരൂപിച്ചാണ് ഗ്രാമീണര്‍ക്ക് വേണ്ടി 150 മീറ്റര്‍ റോഡ് നിര്‍മിച്ചത്. എന്റെ വാര്‍ഡിലെ പൗരപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത് -രാമരാജു പറഞ്ഞു.

Keywords:  Andhra Councillor with rare ptotest At Meeting, Explains Why,  Andra Pradesh, News, Ramaraju, Politics, Andhra Councillor, Attack Slipper, Ward Member, Media, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia