Andheri East | മഹാരാഷ്ട്രയിലെ ഉപതെരഞ്ഞെടുപ്പില്‍ ഉദ്ധവ് താകറെയുടെ ശിവസേനയ്ക്ക് വമ്പന്‍ ജയം; 'നോട' രണ്ടാം സ്ഥാനത്ത്!

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍കാര്‍ അധികാരമേറ്റ ശേഷം നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പില്‍ ഉദ്ധവ് താകറെയുടെ ശിവസേന വിജയിച്ചു. അന്ധേരി ഈസ്റ്റ് മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ റുതുജ ലത്‌കെ 66,000 ത്തിലധികം വോടുകള്‍ നേടി വിജയിച്ചു.
               
Andheri East | മഹാരാഷ്ട്രയിലെ ഉപതെരഞ്ഞെടുപ്പില്‍ ഉദ്ധവ് താകറെയുടെ ശിവസേനയ്ക്ക് വമ്പന്‍ ജയം; 'നോട' രണ്ടാം സ്ഥാനത്ത്!

റുതുജ ലത്‌കെയുടെ ഭര്‍ത്താവും ശിവസേന എംഎല്‍എയുമായിരുന്ന രമേഷ് ലാത്‌കെയുടെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. റുതുജ ലത്‌കെയെ പിന്തുണയ്ക്കണമെന്ന നിരവധി പാര്‍ടികളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതിനെ തുടര്‍ന്ന് മണ്ഡലത്തില്‍ രാഷ്ട്രീയ പോരാട്ടമൊന്നും നടന്നിരുന്നില്ല. മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികളായ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണയും ഉദ്ധവ് വിഭാഗത്തിന് ഉണ്ടായിരുന്നു.

അതേസമയം മറ്റ് ആറ് എതിര്‍ സ്ഥാനാര്‍ഥികളെക്കാള്‍ കൂടുതല്‍ വോടുകള്‍ നോട (NOTA) നേടിയത് കൗതുകമായി. 66,247 വോടുകളാണ് ലത്‌കെ നേടിയത് (76.85 ശതമാനം). 12,776 പേര്‍ നോടയ്ക്ക് വോട് ചെയ്തു. സ്വതന്ത്ര സ്ഥാനാര്‍ഥി നീന ഖേദേക്കറിന് 1,511 വോടുകളും ആപ്കി അപ്നി പാര്‍ടിയുടെ ബാല വെങ്കിടേഷ് വിനായക് നാടാര്‍ 1,506 വോടുകളും നേടി.

Keywords:  Latest-News, National, Top-Headlines, Maharashtra, Political-News, Politics, By-Election, Election, Siva-Sena, BJP, Andheri East Bypoll, Uddhav Thackeray, Andheri East bypoll: Rutuja Latke of Uddhav Thackeray-led Sena wins.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script