Anantnag | 'അനന്ത്‌നാഗ് ലഷ്‌കര്‍ കമാന്‍ഡര്‍ ഉസൈര്‍ ഖാനെ വധിച്ച് സൈന്യം'; 7 ദിവസമായി തുടരുകയായിരുന്ന ഏറ്റുമുട്ടല്‍ അവസാനിച്ചു

 


ADVERTISEMENT

ശ്രീനഗര്‍: (www.kvartha.com) ദക്ഷിണ കശ്മീരിലെ അനന്ത്നാഗില്‍ കഴിഞ്ഞ 7 ദിവസമായി തുടരുകയായിരുന്ന ഏറ്റുമുട്ടല്‍ അവസാനിച്ചതായി റിപോര്‍ട്. ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ ഉസൈര്‍ ഖാന്‍ ഉള്‍പെടെ രണ്ട് ഭീകരരെ വധിച്ചതോടെയാണ് ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചതെന്നും എങ്കിലും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ജില്ലയിലെ കൊക്കര്‍നാഗിലെ ഗാദുലിലെ വനത്തിലും മലയോര മേഖലയിലും ബുധനാഴ്ച മുതല്‍ ആരംഭിച്ച ഒരാഴ്ച നീണ്ട ഏറ്റുമുട്ടലാണ് ഇതോടെ അവസാനിച്ചത്. ലഷ്‌കര്‍ കമാന്‍ഡര്‍ ഉസൈര്‍ ഖാന്‍ കൊല്ലപ്പെട്ടതായി കശ്മീര്‍ എഡിജിപി വിജയ് കുമാര്‍ സ്ഥിരീകരിച്ചു. ഇയാളില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും കൂടാതെ മറ്റൊരു ഭീകരന്റെ മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ടെന്നും വിജയ് കുമാര്‍ പറഞ്ഞു. അനന്ത്‌നാഗ് ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊക്കര്‍നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സൈനികനും വീരമൃത്യു വരിച്ചിരുന്നു. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ശാഖയായ ടിആര്‍എഫ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഉസൈര്‍ ഖാന്‍ എന്ന ഭീകരനാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.


Anantnag | 'അനന്ത്‌നാഗ് ലഷ്‌കര്‍ കമാന്‍ഡര്‍ ഉസൈര്‍ ഖാനെ വധിച്ച് സൈന്യം'; 7 ദിവസമായി തുടരുകയായിരുന്ന ഏറ്റുമുട്ടല്‍ അവസാനിച്ചു


Keywords: News, National, National-News, Malayalam-News, Anantnag News, Srinagar News, Gunfight Over, Lashkar Commander, Terrorists, Killed, Police, Uzair Khan, Additional Director General of Police, Kashmir, Vijay Kumar, Jammu, Kashmir, Lashkar-e-Taiba.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia