ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
Jul 31, 2018, 13:41 IST
ADVERTISEMENT
ശ്രീനഗര്‍: (www.kvartha.com 31.07.2018) ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ജമ്മുകശ്മീര്‍ ആനന്ത്നാഗ് ഷെര്ബാഗിലെ ഒരു ക്ഷേത്രത്തില്‍ സുരക്ഷ ഒരുക്കിയിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തിലാണ് മൂന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്.
അതിര്‍ത്തിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വ്യാപകമായാ ആക്രമമാണ് നടക്കുന്നത്. തിങ്കളാഴ്ച പുല്‍വാമ ജില്ലയില്‍ നസീര്‍ അഹമ്മദ് എന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. അവധിയിലായിരുന്ന നസീര്‍ അഹമ്മദിനെ അദ്ദേഹത്തിന്റെ വീട്ടില്‍വച്ചാണ് തീവ്രവാദികള്‍ വെടിവച്ച് കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം കശ്മീരിലെ മഹോദപുരയിലെ ബാങ്കില്‍ തീവ്രവാദികള്‍ നടത്തിയ അക്രമത്തില്‍ ഒരു സിവിലിയനും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച കുല്‍ഗാമിലും തീവ്രവാദികള്‍ പോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു.

Keywords: National, News, India, Jammu, Kashmir, attack, Terrorists, Injured, Anantna: 3 CRPF Jawans injured in terrorist attack
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.