Mass Wedding | ആനന്ദ് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് സമൂഹവിവാഹം സംഘടിപ്പിച്ച് അംബാനി കുടുംബം; പുതുജീവിതത്തിലേക്ക് കടന്നത് 50 ദമ്പതികള്‍


പുതുമോടികളുടെ കുടുംബങ്ങള്‍ ഉള്‍പെടെ 800 ഓളം പേര്‍ പങ്കെടുത്തു
വാര്‍ലി ഗോത്രക്കാര്‍ അവതരിപ്പിച്ച പരമ്പരാഗത നൃത്തവും സംഘടിപ്പിച്ചു
മുംബൈ: (KVARTHA) ആനന്ദ് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് സമൂഹവിവാഹം സംഘടിപ്പിച്ച് അംബാനി കുടുംബം. മഹാരാഷ്ട്ര പാല്‍ഘറിലുള്ള 50 ദമ്പതികളാണ് പുതുജീവിതത്തിലേക്ക് കടന്നത്. ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് റിലയന്‍സ് കോര്‍പറേറ്റ് പാര്‍കിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
വിവാഹ ചടങ്ങില്‍ പുതുമോടികളുടെ കുടുംബങ്ങള്‍ ഉള്‍പെടെ 800 ഓളം പേര്‍ പങ്കെടുത്തു. ഇത് ഒരു തുടക്കമാണെന്നും വരാനിരിക്കുന്ന വിവാഹ സീസണുകളില്‍ രാജ്യത്തുടനീളമുള്ള ഇത്തരത്തില്‍ നൂറുകണക്കിന് വിവാഹങ്ങളെ പിന്തുണയ്ക്കുമെന്നും അംബാനി കുടുംബം അറിയിച്ചു.
നിത അംബാനിയും മുകേഷ് അംബാനിയും അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുകയും ദമ്പതികള്‍ക്ക് ഹൃദയംഗമമായ ആശംസകള്‍ അറിയിക്കുകയും ചെയ്തു,സായാഹ്നത്തിന് സമ്പന്നമായ സാംസ്‌കാരിക അനുഭവം സമ്മാനിച്ച് വാര്‍ലി ഗോത്രക്കാര്‍ അവതരിപ്പിച്ച പരമ്പരാഗത നൃത്തവും സംഘടിപ്പിച്ചു.
ഫോടോഗ്രാഫര്‍ വരീന്ദര്‍ ചൗള ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍ വിവാഹത്തിന് ഒരുങ്ങി നില്‍ക്കുന്ന ദമ്പതികളെ കാണാം. ഫോടോഗ്രാഫര്‍ വിരാല്‍ ഭയാനി പങ്കിട്ട മറ്റൊരു വീഡിയോയില്‍ കൂപ്പുകൈകളോടെ നില്‍ക്കുന്ന മുകേഷിനെയും നിത അംബാനിയെയും കാണാം. മുകേഷ് അംബാനി കറുത്ത പാന്റും വെള്ള ഷര്‍ടും ധരിച്ച് സിംപിള്‍ ലുകിലാണ് എത്തിയത്. നിത അംബാനിയാകട്ടെ ചുവന്ന സാരിയില്‍ അതിസുന്ദരിയായും കാണാം.
അനന്ത് അംബാനിയും രാധിക മര്‍ചന്റും ഈ വര്‍ഷം ആദ്യം ഗുജറാതിലെ ജാംനഗറില്‍ തങ്ങളുടെ വിവാഹത്തിന് മുമ്പുള്ള ആദ്യ ആഘോഷം നടത്തി, ബില്‍ ഗേറ്റ്സ്, മാര്‍ക് സകര്‍ബര്‍ഗ് തുടങ്ങിയ ബിസിനസ് മാഗ്നറ്റുകള്‍ ഉള്‍പെടെ ഇന്‍ഡ്യയിലും ലോകമെമ്പാടുമുള്ള പ്രമുഖര്‍ അതില്‍ പങ്കെടുത്തു. റിഹാന ഉള്‍പെടെയുള്ള വിവിധ കലാകാരന്മാരുടെ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
വിവാഹത്തിന് മുമ്പുള്ള രണ്ടാമത്തെ ആഘോഷത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിലെയും എന്‍കോര്‍ ഹെല്‍ത് കെയറിലെയും ജീവനക്കാരും ആനന്ത് അംബാനിയുടെ വന്താരയിലെ സഹപ്രവര്‍ത്തകരും ഉള്‍പെടെയുള്ള 1200 പേര്‍ പങ്കെടുത്തു. നാല് ദിവസത്തെ പരിപാടിയായിരുന്നു സംഘടിപ്പിച്ചത്.