Job Offer | ധീരയായ പെൺകുട്ടി! കുരങ്ങിൽ നിന്ന് അലക്സയുടെ സഹായത്തോടെ സഹോദരിയുടെ ജീവൻ രക്ഷിച്ച 13കാരിക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര, സംഭവം ഇങ്ങനെ

 


ന്യൂഡെൽഹി: (KVARTHA) ആമസോണിൻ്റെ വെർച്വൽ വോയ്‌സ് അസിസ്റ്റൻ്റ് 'അലക്‌സ'യുടെ സഹായത്തോടെ കുരങ്ങിൻ്റെ ആക്രമണത്തിൽ നിന്ന് തന്നെയും അനുജത്തിയെയും രക്ഷിച്ച പെൺകുട്ടിക്ക് ജോലി വാഗ്ദാനവുമായി പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ നിന്നുള്ള 13 വയസുകാരിക്കാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ ഓഫർ.
  
Job Offer | ധീരയായ പെൺകുട്ടി! കുരങ്ങിൽ നിന്ന് അലക്സയുടെ സഹായത്തോടെ സഹോദരിയുടെ ജീവൻ രക്ഷിച്ച 13കാരിക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര, സംഭവം ഇങ്ങനെ

പെൺകുട്ടി അലക്സ ഉപകരണത്തിൻ്റെ സഹായത്തോടെ കുരങ്ങിനെ വീട്ടിൽ നിന്ന് ഓടിക്കുക മാത്രമല്ല, 15 മാസം പ്രായമുള്ള സഹോദരിയെ തൻ്റെ ബുദ്ധികൊണ്ട് രക്ഷിക്കുകയും ചെയ്ത് ശ്രദ്ധേയയായിരുന്നു. സഹോദരിയുടെ മുറിയിൽ കയറിയ കുരങ്ങിനെ വിരട്ടി ഓടിക്കാൻ നായയെപ്പോലെ കുരയ്ക്കാൻ പെൺകുട്ടി അലക്‌സയോട് നിർദേശിക്കുകയായിരുന്നു. തന്ത്രം വിജയിക്കുകയും കുരങ്ങൻ ഓടിപ്പോവുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

 

സാങ്കേതികവിദ്യ എപ്പോഴും മനുഷ്യന്റെ നൈപുണ്യത്തിന് സഹായകമാകുമെന്ന ആശ്വാസം ഈ പെൺകുട്ടിയുടെ കഥ നൽകുന്നുവെന്ന് സംഭവത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചു. അവളുടെ പെട്ടെന്നുള്ള ചിന്ത അസാധാരണമായിരുന്നു. തികച്ചും പ്രവചനാതീതമായ ഒരു ലോകത്ത് പെൺകുട്ടി നേതൃത്വപരമായ കഴിവ് പ്രകടിപ്പിച്ചു', അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords:  Anand Mahindra, Alexa, Viral Post, National, News Delhi, Amazon, Virtual Voice Assistant, Monkey, Attack, Sister, Job Offer, Mahindra Group, Chairman. Bark, Report, X, Anand Mahindra offers a job to brave girl who told Alexa to mimic a dog to ward off monkey attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia