Anand Mahindra | ഇന്ത്യയില്‍ അനന്തമായ സാധ്യതകൾ; ചൈനയുടെ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ കെല്പുണ്ടെന്ന് ആനന്ദ് മഹീന്ദ്ര
Jan 1, 2024, 21:28 IST
ന്യൂഡെൽഹി: (KVARTHA) ലോക മാര്‍ക്കറ്റിലെ ചൈനയുടെ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ ഇന്ത്യയില്‍ അനന്തമായ സാധ്യതകളുണ്ടെന്നു പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. തന്റെ ജീവനക്കാര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നു കൊണ്ട് എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ബിസിനസ് മേഖലയില്‍ ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് വിശദീകരിച്ചത്.
2023-ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിട്ട വെല്ലുവിളികളെക്കുറിച്ചും 2024-ല്‍ ഉണ്ടായേക്കാവുന്ന അവസരങ്ങളെക്കുറിച്ചും അദ്ദേഹം കുറിപ്പില്‍ വിശദീകരിച്ചു. പുതുവര്‍ഷത്തിലെ ആദ്യ ദിനം ഒരു പുതിയ അധ്യായമാണ്. ഇരുട്ടിലാണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞാലും മനുഷ്യന്റെ ആത്മാവിന് പ്രത്യാശ നിലനിര്‍ത്താനുള്ള കഴിവുണ്ട്. ശുഭാപ്തിവിശ്വാസത്തിനും നവീകരണത്തിനുമുള്ള പുതിയ അവസരമാണിതെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം, യുദ്ധങ്ങള്‍, കോവിഡ് പോലുള്ള പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മറ്റ് ബഹുരാഷ്ട്ര കമ്പനികളെപ്പോലെ മഹീന്ദ്ര ഗ്രൂപ്പും കഴിഞ്ഞ കാലങ്ങളില്‍ അഭിമുഖീകരിച്ച വെല്ലുവിളികളികളാണ്. ഇതിനു ശേഷം ഈ പ്രതിസന്ധികളെ തരണം ചെയ്ത് സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. ഇത്തരം വെല്ലുവിളികളെ കമ്പനി തരണം ചെയ്തതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു.

Greetings to you all. Have an exciting and fulfilling New Year. 🙏🏽 pic.twitter.com/mmxhCzN2zT
— anand mahindra (@anandmahindra) January 1, 2024
കാലാവസ്ഥാ വ്യതിയാനം, യുദ്ധങ്ങള്‍, കോവിഡ് പോലുള്ള പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മറ്റ് ബഹുരാഷ്ട്ര കമ്പനികളെപ്പോലെ മഹീന്ദ്ര ഗ്രൂപ്പും കഴിഞ്ഞ കാലങ്ങളില്‍ അഭിമുഖീകരിച്ച വെല്ലുവിളികളികളാണ്. ഇതിനു ശേഷം ഈ പ്രതിസന്ധികളെ തരണം ചെയ്ത് സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. ഇത്തരം വെല്ലുവിളികളെ കമ്പനി തരണം ചെയ്തതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു.
Keywords: News, News-Malayalam-News, National, National-News, Mahindra, Anand Mahindra, Indian Economy, New Year Post, Anand Mahindra bullish on Indian economy in 2024, expressed in New Year post.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.