Donation | ഗണേഷ ചതുര്‍ത്ഥി: മുംബൈയിലെ ലാല്‍ബാഗ് ചാ രാജയ്ക്ക് 20 കിലോയുടെ സ്വര്‍ണകിരീടം അര്‍പ്പിച്ച് ആനന്ദ് അംബാനി; 15 കോടി വിലമതിക്കും
മുംബൈ: (KVARTHA) ഗണേഷ ചതുര്‍ത്ഥിയോടനുപബന്ധിച്ച് ലാല്‍ബാഗ് ചാ രാജയ്ക്ക് 20 കിലോയുടെ സ്വര്‍ണകിരീടം കാണിക്കയായി അര്‍പ്പിച്ച് ആനന്ദ് അംബാനി. കിരീടത്തിന് 15 കോടി രൂപയോളം വിലമതിക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. സെപ്റ്റംബര്‍ ഏഴ് മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ലാല്‍ബാഗ് ച രാജയില്‍ ഗണേശോത്സവം കൊണ്ടാടുന്നത്.
ലാല്‍ബാഗ് ച രാജയുടെ ഇക്കൊല്ലത്തെ അലങ്കാരങ്ങളുടെ ആദ്യ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
20 കിലോ ഭാരമുള്ള സ്വര്‍ണകിരീടം ശിരസ്സിലണിഞ്ഞ ഗണപതി വിഗ്രഹം ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മെറൂണ്‍ നിറത്തിലുള്ള വസ്ത്രമാണ് വിഗ്രഹത്തിലണിയിച്ചിരിക്കുന്നത്. രണ്ട് മാസം കൊണ്ടാണ് കിരീടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്. ലാല്‍ബാഗ് ച രാജ കമ്മിറ്റിയുമായുള്ള ആനന്ദ് അംബാനിയുടെ ഏറെ നാളത്തെ സഹകരണമാണ് ഇത്തരമൊരു കിരീടസമര്‍പ്പണത്തിലൂടെ വ്യക്തമായിരിക്കുന്നത്. ലാല്‍ബാഗ് ച രാജ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് അഡൈ്വസറാണ് ആനന്ദ് അംബാനി.
ലാല്‍ബാഗ് ച രാജ കമ്മിറ്റിയുമായുള്ള ആനന്ദ് അംബാനിയുടെ ബന്ധത്തിന് 15 കൊല്ലത്തോളം ദൈര്‍ഘ്യമുണ്ട്. കമ്മിറ്റിയുടെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ആനന്ദ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷനും അളവറ്റ പിന്തുണ നല്‍കി വരുന്നുണ്ട്. എല്ലാ കൊല്ലവും ഗണേശോത്സവത്തിന് അംബാനി കുടുംബം സജീവമായി പങ്കെടുക്കാറുമുണ്ട്.
കോവിഡ് കാലത്ത് ലാല്‍ബാഗ് ച രാജ കമ്മിറ്റി സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ആനന്ദ് അംബാനി സാമ്പത്തിക സഹായം നല്‍കിയിരുന്നു. കമ്മിറ്റിയുടെ രോഗികളെ സഹായിക്കുന്ന പദ്ധതിയിലേക്ക് ആനന്ദ് അംബാനി 24 ഡയാലിലിസ് യൂണിറ്റുകള്‍ നല്‍കിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
#GaneshChaturthi #LalbaugchaRaja #Mumbai #AnandAmbani #Reliance #Gold #Donation #Festival #India