Amitabh Bachchan | വ്യക്തിത്വ അവകാശം: അമിതാഭ് ബച്ചന്റെ പേരോ ചിത്രമോ ശബ്ദമോ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡെല്‍ഹി ഹൈകോടതി
Nov 25, 2022, 15:39 IST
ന്യൂഡെല്‍ഹി: (www.kvartha.com) ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്റെ പേരും ശബ്ദവും ചിത്രവുമൊക്കെ ഉപയോഗിക്കാന്‍ അദ്ദേഹത്തിന്റെ അനുമതി വാങ്ങണമെന്ന് ഡെല്‍ഹി ഹൈകോടതി. അനുമതിയില്ലാതെ പേരും ചിത്രവും ശബ്ദവും ഉപയോഗിക്കുന്നത് നടന് അപകീര്‍ത്തിയുണ്ടാക്കാം. അത് അദ്ദേഹത്തിന് ഉപദ്രവകരവുമാവാം. ഇതു തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയാണെന്നും കോടതി പറഞ്ഞു.
'വ്യക്തിത്വ അവകാശം' (പഴ്‌സനാലിറ്റി റൈറ്റ്‌സ്) സംരക്ഷിക്കാന്‍ ബച്ചന്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് ബച്ചനുവേണ്ടി ഹാജരായത്.
ഹര്‍ജിക്കാരന്‍ അറിയപ്പെടുന്നയാളും ഒട്ടേറെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നയാളുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ താരപദവി അനുമതിയില്ലാതെ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് അവകാശങ്ങളുടെ ലംഘനമാണ്. ഇതു പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമായ കാര്യമാണെന്നും കോടതി പറഞ്ഞു.
തുടര്‍ന്ന് പേരോ ചിത്രമോ ശബ്ദമോ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് നവീന്‍ ചാവ്ലയാണ് വിധി പറഞ്ഞത്.
ഹര്‍ജിയില്‍ കേന്ദ്ര ഇലക്‌ട്രോനിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തോടും ടെലികോം സേവനദാതാക്കളോടും അത്തരം കണ്ടന്റുകള്‍ നീക്കം ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു.
Keywords: News,National,India,Amitabh Batchan,High Court,Top-Headlines,Entertainment,Bollywood,Lifestyle & Fashion, Amitabh Bachchan's Voice, Image Can't Be Used Without Permission: Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.