Controversy | 'ഇതിന് അച്ചടിച്ച വാക്കിനെക്കാളും ഒരുപാട് അര്‍ഥമുണ്ട്'; ഐശ്വര്യ റായി വിവാദ പരാമര്‍ശത്തില്‍ മുന്‍ പാക് ക്രികറ്റ് താരം അബ്ദുര്‍ റാസാഖ് മാപ്പ് പറഞ്ഞതിന് പിന്നാലെ ചര്‍ചയായി അമിതാഭ് ബചന്‍ പങ്കുവെച്ച ട്വീറ്റ്

 


ADVERTISEMENT

മുംബൈ: (KVARTHA) ഐശ്വര്യ റായി വിവാദ പരാമര്‍ശത്തില്‍ മുന്‍ പാക് ക്രികറ്റ് താരം അബ്ദുര്‍ റാസാഖ് മാപ്പ് പറഞ്ഞതിന് പിന്നാലെ ചര്‍ചയായി അമിതാഭ് ബചന്‍ പങ്കുവെച്ച ട്വീറ്റ്. കൈ കൂപ്പുന്ന ഇമോജിക്കൊപ്പം'ഇതിന് ഏത് അച്ചടിച്ച വാക്കിനെക്കാളും കൂടുതല്‍ അര്‍ഥമുണ്ടെന്നാണ് താരം എക്‌സില്‍ കുറിച്ചത്. എന്നാല്‍ ക്രികറ്റ് താരത്തിന്റെ വിവാദ പരാമര്‍ശത്തെ കുറിച്ച് ബിഗ് ബി നേരിട്ട് പ്രതികരിച്ചിട്ടില്ല.

Controversy | 'ഇതിന് അച്ചടിച്ച വാക്കിനെക്കാളും ഒരുപാട് അര്‍ഥമുണ്ട്'; ഐശ്വര്യ റായി വിവാദ പരാമര്‍ശത്തില്‍ മുന്‍ പാക് ക്രികറ്റ് താരം അബ്ദുര്‍ റാസാഖ് മാപ്പ് പറഞ്ഞതിന് പിന്നാലെ ചര്‍ചയായി അമിതാഭ് ബചന്‍ പങ്കുവെച്ച  ട്വീറ്റ്

പാകിസ്താന്‍ ക്രികറ്റ് ടീമിന്റെ മോശം പ്രകടനത്തെ വിമര്‍ശിക്കവെയാണ് ഐശ്വര്യ റായിയുടെ പേര് പരാമര്‍ശിച്ചത്. ഐശ്വര്യ റായിയെ വിവാഹം ചെയ്തത് കൊണ്ട് മാത്രം ഭംഗിയുള്ള കുഞ്ഞ് ജനിക്കണമെന്നില്ലെന്നായിരുന്നു താരം പറഞ്ഞത്. സംഭവം വലിയ വിമര്‍ശനം സൃഷ്ടിച്ചതോടെയാണ് ക്ഷമാപണവുമായി താരം രംഗത്തെത്തിയത്.

അതൊരു നാക്കുപിഴയായിരുന്നുവെന്നാണ് ഐശ്വര്യ റായി പരാമര്‍ശത്തെ കുറിച്ച് അബ്ദുര്‍ റാസാഖ് പറഞ്ഞത്. 'ഞങ്ങള്‍ ക്രികറ്റ് പരിശീലനത്തെക്കുറിച്ചും ഉദ്ദേശ്യങ്ങളെക്കുറിച്ചും സംസാരിക്കുമ്പോള്‍ എനിക്ക് നാക്ക് പിഴയുണ്ടായി, ഐശ്വര്യ റായിയുടെ പേര് തെറ്റായ രീതിയില്‍ ഉപയോഗിച്ചു. ഞാന്‍ അവരോട് ക്ഷമ ചോദിക്കുന്നു. ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല', റസാഖ് പറഞ്ഞു.

റസാഖിന്റെ വിവാദ പരാമര്‍ശത്തിനെതിരെ മുന്‍ പാക് താരം ശുഐബ് അക്തര്‍ ഉള്‍പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ നടി ഐശ്വര്യ റായിയോ ഭര്‍ത്താവും നടനുമായ അഭിഷേക് ബചനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Keywords: Amitabh Bachchan shares a cryptic post after former Pakistani cricketer Abdul Razzaq apologised to Aishwarya Rai for his 'disrespectful' comment, Mumbai, News, Amitabh Bachchan, Social Media, Controversy, Aishwarya Rai, Pakistani cricketer, Abdul Razzaq, National News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia