Amitabh Bachchan | സിനിമാ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരുക്ക്; 'പ്രൊജക്റ്റ് കെ'യുടെ ഷൂടിംഗ് നിര്‍ത്തിവച്ചു
                                                 Mar 6, 2023, 11:02 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 മുംബൈ: (www.kvartha.com) സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അമിതാഭ് ബച്ചന് പരുക്കേറ്റു. പ്രഭാസ് നായകനായി എത്തുന്ന 'പ്രൊജക്റ്റ് കെ'യുടെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. വാരിയെല്ലിന് ക്ഷതമേറ്റ ബച്ചനെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.  
 
  ഡോക്ടറുടെ നിര്‍ദേശ പ്രകാരം സിടി സ്‌കാന്‍ എടുത്തശേഷം അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടാഴ്ചത്തെ വിശ്രമം എടുക്കാനും ഡോക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  
 
   ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് അമിതാഭ് ബച്ചന്‍ ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു. സംഭവത്തിന് പിന്നാലെ പ്രൊജക്ട് കെയുടെ ഷൂടിംഗ് താത്ക്കാലികമായി നിര്‍ത്തിവച്ചു.  
 
 
 
  Keywords:  News,National,India,Mumbai,Amitabh Batchan,Bollywood,Entertainment, Health,Health & Fitness,hospital,Social-Media,Top-Headlines,Latest-News, Amitabh Bachchan injured during shooting in Hyderabad, says 'I'm mobile a bit for all essential activities, in rest' 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                

