Amit Shah | രാമനവമി: ബിഹാറിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സസാറാം സന്ദര്‍ശനം റദ്ദാക്കി

 


പട്‌ന: (www.kvartha.com) രാമനവമി ആഘോഷത്തിനിടെയുണ്ടായ വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ നിലനില്‍ക്കുന്ന ബിഹാറിലെ സസാറാം പര്യടനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റദ്ദാക്കിയതായി സംസ്ഥാന ബിജെപി അധ്യക്ഷന്‍ സാമ്രാട് ചൗധരി ശനിയാഴ്ച പറഞ്ഞു.

ഇതേതുടര്‍ന്ന് സസാറാമില്‍ ഞായറാഴ്ച അമിത് ഷാ പങ്കെടുക്കാനിരുന്ന സമ്രാട് അശോക ജയന്തി ആഘോഷം മാറ്റിവച്ചു. എന്നാല്‍ നവാഡ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ അമിത് ഷാ പങ്കെടുക്കും. പാര്‍ടിയുടെ സംസ്ഥാന ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചൗധരി ഇക്കാര്യം അറിയിച്ചത്.

ബിഹാറിലെ നാലു ജില്ലകളിലാണ് രാമനവമി ദിവസം അക്രമം അരങ്ങേറിയത്. അക്രമ സംഭവങ്ങളില്‍ ഉള്‍പെട്ട 45 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സസാറാമിനു പുറമേ നളന്ദയിലും നിരോധനാഞ്ജ പ്രഖ്യാപിച്ച് ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തി.

നളന്ദയില്‍ ബജ്‌റംഗദള്‍ സംഘടിപ്പിച്ച രാമനവമി ഘോഷയാത്രയ്ക്കു നേരെയുണ്ടായ കല്ലേറിനെ തുടര്‍ന്നാണ് അക്രമം വ്യാപിച്ചത്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെടിയേറ്റ ആറു പേരുള്‍പ്പെടെ നിരവധി പേര്‍ക്കു പരുക്കേറ്റു. വാഹനങ്ങളും കടകളും അടിച്ചു തകര്‍ത്തു. നിരവധി പൊലീസുകാര്‍ക്കും പരുക്കേറ്റു.

Amit Shah | രാമനവമി: ബിഹാറിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സസാറാം സന്ദര്‍ശനം റദ്ദാക്കി

ബിഹാറിലെ അക്രമ സംഭവങ്ങള്‍ ആസൂത്രിതമായിരുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. അതേസമയം, ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനം അട്ടിമറിക്കാനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തന്ത്രമാണ് അക്രമങ്ങള്‍ക്കു പിന്നിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സമ്രാട് ചൗധരി ആരോപിച്ചു. നിതീഷിനു ജന്മനാടായ നളന്ദയില്‍ പോലും ക്രമസമാധാനം നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്ന് സമ്രാട്ട് ചൗധരി കുറ്റപ്പെടുത്തി.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്, ആവശ്യാനുസരണം അധിക സേനയെ നല്‍കാമെന്ന വാഗ്ദാനവുമായി സംസ്ഥാന സര്‍കാരിനെ സമീപിച്ചിരുന്നുവെങ്കിലും ഭരണസംവിധാനം മുഴുവനും ഉറക്കത്തിലാണെന്ന് തോന്നുന്നതായും അദ്ദേഹം ആരോപിച്ചു.

Keywords:  Amit Shah's Sasaram Tour Cancelled Due To Clashes: Bihar BJP Chief, Patna, News, Politics, Press meet, Internet, Clash, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia