SWISS-TOWER 24/07/2023

Narrow Escape | കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായത് പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പട്‌ന: (KVARTHA) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക് ഓഫിനിടെ അല്‍പനേരം നിയന്ത്രണം നഷ്ടപ്പെട്ടു. എന്നാല്‍ പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവായി. തിങ്കളാഴ്ച, ബിഹാറിലെ ബെഗുസാരായിയില്‍ നിന്ന്
പറന്നുയരുന്നതിനിടെയാണ് സംഭവം. ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി എത്തിയതായിരുന്നു അമിത് ഷാ.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹെലികോപ്റ്റര്‍ പറന്നുയരുന്നതും വലതുവശത്തേക്ക് ആടിയുലയുന്നതും നിലത്ത് സ്പര്‍ശിക്കുന്നതുമായ ദൃശ്യങ്ങളാണ് വിഡിയോയില്‍ കാണുന്നത്. ഉടന്‍ തന്നെ പൈലറ്റ് നിയന്ത്രണം തിരിച്ചുപിടിക്കുകയും ഹെലികോപ്റ്റര്‍ സഞ്ചാരപഥം വീണ്ടെടുത്ത് പറന്നുയരുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.

Narrow Escape | കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായത് പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലം

ഏഴ് ഘട്ടമായാണ് ബിഹാറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടത്തില്‍ നാലു സിറ്റുകളിലേക്കും രണ്ടാം ഘട്ടത്തില്‍ അഞ്ച് സീറ്റുകളിലേക്കും വോടെടുപ്പ് നടന്നു. ബിഹാറില്‍ 17 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. എന്‍ഡിഎയിലേക്കു തിരിച്ചെത്തിയ നിതീഷ് കുമാറിന്റെ ജെഡിയു 16 സീറ്റുകളിലും മത്സരിക്കുന്നു. മറ്റു സഖ്യകക്ഷികളായ ചിരാഗ് പാസ്വാന്റെ എല്‍ജെപിയും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്താന്‍ അവാം മോര്‍ചയും യഥാക്രമം അഞ്ച്, ഒന്ന് സീറ്റുകളില്‍ മത്സരിക്കും. ഇതുരെ ഒന്‍പതു സീറ്റുകളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്.

eywords: Amit Shah's 'Narrow Escape' In Chopper? Government Clarifies, Says 'No Such Issues', Bihar, News, Patna, Politics, Amit Shah, Narrow Escape, Helicopter, Pilot, Rescued, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia