Reservation | ബിജെപി അധികാരത്തില്‍ ഉള്ളിടത്തോളം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് മതാധിഷ്ഠിത സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കാമെന്ന് കോണ്‍ഗ്രസ് വാക്കു നല്‍കിയിട്ടുണ്ടെന്നും ആരോപണം
● മുസ്ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കിയാല്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും പിന്നോക്ക ജാതിക്കാര്‍ക്കുമുള്ള സംവരണം വെട്ടിക്കുറയ്ക്കപ്പെടും
● അത്തരം ഗൂഢാലോചനകള്‍ രാഹുല്‍ ഗാന്ധിയുടെ മനസിലുണ്ടെങ്കില്‍ അത് നടക്കില്ല
● കോണ്‍ഗ്രസ് ഒബിസി വിരുദ്ധ പാര്‍ട്ടി
ന്യൂഡെല്‍ഹി: (KVARTHA) ബിജെപി അധികാരത്തില്‍ ഉള്ളിടത്തോളം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് മതാധിഷ്ഠിത സംവരണം ലഭിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡിലെ പലാമുവില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കാമെന്ന് കോണ്‍ഗ്രസ് വാക്കു നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ ആരോപിച്ചു.
മുസ്ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കിയാല്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും പിന്നോക്ക ജാതിക്കാര്‍ക്കുമുള്ള സംവരണം വെട്ടിക്കുറയ്ക്കപ്പെടും. ബിജെപി അധികാരത്തില്‍ ഉള്ള കാലം വരെ ന്യൂനപക്ഷങ്ങള്‍ക്ക് ഈ രാജ്യത്ത് സംവരണം നല്‍കില്ല. അത്തരം ഗൂഢാലോചനകള്‍ രാഹുല്‍ ഗാന്ധിയുടെ മനസിലുണ്ടെങ്കില്‍ അത് നടക്കില്ല. കോണ്‍ഗ്രസ് ഒബിസി വിരുദ്ധ പാര്‍ട്ടിയാണെന്നും അമിത് ഷാ ആരോപിച്ചു.
ബാബാ സാഹോബ് അംബേദ്കറാണ് ഒബിസിക്കാര്‍ക്കും ദളിത് വിഭാഗക്കാര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും സംവരണം ഉറപ്പാക്കിയതെന്ന് പറഞ്ഞ ഷാ അതിനെ മാനിക്കാതിരിക്കാന്‍ നിങ്ങള്‍ക്കാവില്ലെന്നും ചൂണ്ടിക്കാട്ടി. ഒബിസി വിരുദ്ധ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ഒബിസി വിഭാഗക്കാരോട് അനീതി കാട്ടുന്നു എന്നും ഷാ പറഞ്ഞു.
അമിത് ഷായുടെ വാക്കുകള്‍:
കോണ്‍ഗ്രസ് സംവരണത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ ഭരണഘടന അനുവദിക്കുന്നില്ല. മുസ്ലിങ്ങള്‍ക്ക് 10 % സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ചില സംഘടനകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നിവേദനം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സഹായിക്കാമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അവര്‍ക്ക് ഉറപ്പും നല്‍കി.
മുസ്ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കിയാല്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും പിന്നോക്ക ജാതിക്കാര്‍ക്കുമുള്ള സംവരണം വെട്ടിക്കുറയ്ക്കപ്പെടും. ബിജെപി അധികാരത്തില്‍ ഉള്ള കാലം വരെ ന്യൂനപക്ഷങ്ങള്‍ക്ക് ഈ രാജ്യത്ത് സംവരണം നല്‍കില്ല. അത്തരം ഗൂഢാലോചനകള്‍ രാഹുല്‍ ഗാന്ധിയുടെ മനസിലുണ്ടെങ്കില്‍ അത് നടക്കില്ല. കോണ്‍ഗ്രസ് ഒബിസി വിരുദ്ധ പാര്‍ട്ടിയാണെന്നും അമിത് ഷാ പറഞ്ഞു.
ബാബാ സാഹോബ് അംബേദ്കറാണ് ഒബിസിക്കാര്‍ക്കും ദളിത് വിഭാഗക്കാര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും സംവരണം ഉറപ്പാക്കിയത്. അതിനെ മാനിക്കാതിരിക്കാന്‍ നിങ്ങള്‍ക്കാവില്ല. ഒബിസി വിരുദ്ധ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ഒബിസി വിഭാഗക്കാരോട് അനീതികാട്ടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയപ്പോഴാണ് ഒബിസി വിഭാഗക്കാര്‍ക്ക് 27 ശതമാനം സംവരണം നല്‍കിയത്. പിന്നോക്ക വിഭാഗക്കാരുടെ ക്ഷേമത്തിനുവേണ്ടിയുള്ള ദേശീയ കമ്മീഷനും (എന്‍സിബിസി) അദ്ദേഹം രൂപവത്കരിച്ചുവെന്നും ഷാ പറഞ്ഞു.
ഇന്ത്യ മുന്നണിക്കെതിരെയും അമിത് ഷാ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് ഝാര്‍ഖണ്ഡിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നവംബര്‍ 13-നും, 20-നും രണ്ട് ഘട്ടങ്ങളായാണ് ഝാര്‍ഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 23-നാണ് വോട്ടെണ്ണല്‍.
#AmitShah, #ReservationDebate, #BJP, #Congress, #OBC, #JharkhandElections
