Agnipath project | ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ അഗ്‌നിപഥില്‍ പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രം

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ അഗ്‌നിപഥ് സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍കാര്‍. അഗ്‌നിപഥ് സ്‌കീമിനെതിരായ പ്രതിഷേധം എട്ടു സംസ്ഥാനങ്ങളില്‍കൂടി വ്യാപിച്ചതോടെയാണ് പുതിയ ആനുകൂല്യങ്ങളുമായി കേന്ദ്രം രംഗത്തെത്തിയത്. പ്രായപരിധിയില്‍ ആദ്യ ബാചിന് അഞ്ച് വര്‍ഷവും അടുത്ത വര്‍ഷം മുതല്‍ മൂന്നുവര്‍ഷത്തെ ഇളവുമാണ് പ്രഖ്യാപിച്ചത്. അസം റൈഫിള്‍സിലും സിഎപിഎഫുകളിലും (സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സസ്) പത്തുശതമാനം സംവരണം നല്‍കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
 
Agnipath project | ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ അഗ്‌നിപഥില്‍ പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രം

ശക്തമായ പ്രതിഷേധത്തിനിടെയും റിക്രൂട്‌മെന്റുമായി മുന്നോട്ടു പോകാനാണ് സര്‍കാര്‍ തീരുമാനം. നടപടികളുമായി മുന്നോട്ട് പോകാന്‍ സായുധ സേനകള്‍ക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിർദേശം നല്‍കി. പ്രതിരോധമന്ത്രി യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. വ്യോമസേനാ നടപടികള്‍ വെള്ളിയാഴ്ചയും കരസേന തിങ്കളാഴ്ചയും തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.

Keywords:  Amid strong protests Center Govt announced new benefits on the Agnipath project, News, National, Top-Headlines, New Delhi, Protest, Central Government, Police, State, Asam Rifils, Recruitment.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia