Horlicks | ഹോര്‍ലിക്‌സ് ഇനി മുതല്‍ 'ഹെല്‍ത് ഡ്രിങ്ക്' അല്ല; പകരം ഈ വിഭാഗത്തില്‍പെടും
Apr 25, 2024, 17:24 IST
ADVERTISEMENT
മുംബൈ: (KVARTHA) ആരോഗ്യ പാനീയ വിഭാഗം എന്ന ലേബലില്‍നിന്നും ഹോര്‍ലിക്സിന് മാറ്റം. ഫന്‍ക്ഷനല്‍ നൂട്രീഷ് നല്‍ ഡ്രിങ്ക്' എന്ന വിഭാഗത്തിലേക്കാണ് ഹോര്‍ലിക്സിനെ മാറ്റിയത്. പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ഹിന്ദുസ്ഥാന്‍ യുനിലിവര്‍ ഹോര്‍ലിക്സിനെ 'ഹെല്‍ത് ഡ്രിങ്ക്' വിഭാഗത്തില്‍ നിന്നും മാറ്റിയത്. ഹോര്‍ലിക്സില്‍ നിന്ന് 'ഹെല്‍ത്' എന്ന ലേബല്‍ ഒഴിവാക്കുകയും ചെയ്തു.
ഭക്ഷ്യ സുരക്ഷ നിയമം 2006 പ്രകാരം ആരോഗ്യ പാനീയം-എന്നതിന് വ്യക്തമായ നിര്‍വചനം ഇല്ലെന്ന കാരണത്താലാണ് ലേബല്‍മാറ്റം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്‍ഡ്യ അടുത്തിടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു.
പാല് ഉള്‍പെടെയുള്ള പാനീയങ്ങളെ ഹെല്‍ത് ഡ്രിങ്ക്സ്, എനര്‍ജി ഡ്രിങ്ക്സ് എന്നിങ്ങനെ തരംതിരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നായിരുന്നു നിര്‍ദേശം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യംമൂലം ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടാകുന്നത് തടയാനായിരുന്നു ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്.
പാനീയങ്ങളിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് സംബന്ധിച്ചുള്ള ആശങ്കകളെ തുടര്‍ന്നാണ് തീരുമാനം. ഏതാനും ദിവസംമുമ്പ് ബോണ്‍വിറ്റയിലും പരിശോധന നടന്നിരുന്നു. തുടര്‍ന്ന് ബോണ്‍വിറ്റയെയും മറ്റ് പാനീയങ്ങളെയും ആരോഗ്യ പാനീയങ്ങള്‍ എന്ന് നാമകരണം ചെയ്യരുതെന്ന് ഇ-കൊമേഴ്സ് വെബ് സൈറ്റുകളോട് സര്‍കാര്‍ നിര്‍ദേശിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ നിയമങ്ങളില്‍ വ്യക്തതയില്ലാത്തതായിരുന്നു കാരണമായി പറഞ്ഞത്.

Keywords: Amid regulatory changes, HUL withdraws 'health' label from Horlicks, Mumbai, News, Health Label, Horlicks, Inspection, Health, Sugar, Milk, Website, National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.