വ്യത്യസ്ത പ്രതിഷേധം; കേന്ദ്രം ഒഴിവാക്കിയ നിശ്ചലദൃശ്യം റിപബ്ലിക് ദിനത്തില്‍ സംസ്ഥാന തല ആഘോഷവേദിയിലെത്തിച്ച് തമിഴ്‌നാട് സര്‍കാര്‍

 



ചെന്നൈ: (www.kvartha.com 26.01.2022) റിപബ്ലിക് ദിനപരേഡില്‍നിന്ന് കേന്ദ്രം ഒഴിവാക്കിയ നിശ്ചലദൃശ്യവുമായി സംസ്ഥാന തല ആഘോഷവേദിയിലെത്തിച്ച് തമിഴ്‌നാട് സര്‍കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും അടുപ്പക്കാരന്‍കൂടിയായ ഗവര്‍ണര്‍ ആര്‍ എന്‍ രവി പങ്കെടുത്ത വേദിയിലാണ് കേന്ദ്ര സര്‍കാരിനെതിരെയുള്ള പ്രതിഷേധം നടന്നത്. 

ഡെല്‍ഹിയിലെ റിപബ്ലിക് ദിന ആഘോഷങ്ങള്‍ക്കായി തമിഴ്നാട് സമര്‍പ്പിച്ച നിശ്ചല ദ്യശ്യം നേരത്തെ കേന്ദ്ര സര്‍കാര്‍ നിരസിച്ചിരുന്നു. ഇത്തരത്തിലൊരു നിശ്ചലദൃശ്യം നിരസിച്ചതിലൂടെ തമിഴ്നാടില്‍ നിന്നുള്ള ഈ സ്വാതന്ത്ര്യസമരസേനാനികളുടെ മഹത്തായ സംഭവനകള്‍ സ്മരിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയതെന്ന് എം കെ സ്റ്റാലിന്‍ ആരോപിച്ചിരുന്നു. 

വ്യത്യസ്ത പ്രതിഷേധം; കേന്ദ്രം ഒഴിവാക്കിയ നിശ്ചലദൃശ്യം റിപബ്ലിക് ദിനത്തില്‍ സംസ്ഥാന തല ആഘോഷവേദിയിലെത്തിച്ച് തമിഴ്‌നാട് സര്‍കാര്‍


ഝാന്‍സി റാണിക്കും മുന്‍പ് ബ്രിടിഷ് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിക്കെതിരെ പടനയിച്ച ശിവഗംഗ രാജ്ഞി വേലു നാചിയാര്‍, സ്വന്തമായി കപ്പല്‍ സെര്‍വീസ് നടത്തി ബ്രിടീഷുകാരെ വെല്ലുവിളിച്ച വി ഒ ചിദമ്പരനാര്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് ഭാരതിയാര്‍ എന്നിവരുള്‍പെട്ട നിശ്ചലദൃശ്യമായിരുന്നു തമിഴ്‌നാട് ഇത്തവണ ഡെല്‍ഹിയില്‍ അവതരിപ്പിക്കാനിരുന്നത്.

എന്നാല്‍ നിശ്ചലദൃശ്യം കേന്ദ്ര സര്‍കാര്‍ വെട്ടി. കാരണം പോലും പറയാതെയാണ് നിശ്ചലദൃശ്യം നിരസിച്ചതെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ചെന്നൈ മറീന കടല്‍ക്കരയിലെ സംസ്ഥാനതല ആഘോഷത്തില്‍ നിശ്ചലദൃശ്യം ഇടം പിടിച്ചത്. 

Keywords:  News, National, India, Tamilnadu, Chennai, Republic Day, CM, Amid low key Republic Day celebrations, Tamil Nadu showcases Centre-rejected tableau of Queen Velu Nachiyar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia