കരുതല്‍ശേഖരം കഴിഞ്ഞാലും ഭക്ഷ്യ ധാന്യങ്ങള്‍ ബാക്കിയാകും; മിച്ചമുള്ള അരിശേഖരം ഉപയോഗിച്ച് സാനിറ്റൈസറുകള്‍ക്കുള്ള എഥനോള്‍ നിര്‍മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
                                                 Apr 21, 2020, 12:15 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ന്യൂഡെല്‍ഹി: (www.kvartha.com 21.04.2020) ഫുഡ് കോര്‍പ്പറേഷനില്‍ മിച്ചമുള്ള അരി ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉത്പാദിപ്പിക്കാനുള്ള എഥനോള്‍ നിര്‍മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. മിച്ചമുള്ള ഭക്ഷ്യധാന്യങ്ങള്‍ എഥനോള്‍ ആയി മാറ്റാന്‍ ചെയ്യാന്‍ 2018 ലെ ദേശീയ ബയോഫ്യുവല്‍ നയം അനുവദിക്കുന്നുവെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കോവിഡ് വ്യാപനത്തിനു പിന്നാലെ അണുനാശിനിയായ സാനിറ്റൈസറിന്റെ ഉപയോഗം വര്‍ധിച്ചതോടെയാണ് ഇത്തരമൊരു നീക്കം. 
  
പെട്രോളിയം, പാചകവാതക വകുപ്പ് മന്ത്രി അധ്യക്ഷനായ നാഷണല്‍ ബയോ ഫ്യുവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. അരിയും ഗോതമ്പും ഉള്‍പ്പെടെ രാജ്യത്ത് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പക്കല്‍ 58.59 മില്ല്യണ്‍ ഭക്ഷ്യധാന്യ ശേഖരമുണ്ടെന്നാണ് കണക്കുകള്‍. രാജ്യത്തെ ജനങ്ങള്‍ക്കുള്ള കരുതല്‍ശേഖരം കഴിഞ്ഞാലും ഇവ മിച്ചം വരും എന്നാണ് കണക്ക്.
 
അതേസമയം ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സബ്‌സിഡി നിരക്കില്‍ രാജ്യത്തെ 80 കോടിയിലധികം ആളുകള്‍ക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം വീതം വിതരണം ചെയ്യുന്നുണ്ട്. ലോക് ഡൗണ്‍ സമയത്ത് പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി അടുത്ത മൂന്ന് മാസത്തേക്ക് ഒരാള്‍ക്ക് 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു.
 
നേരത്തെ പഞ്ചസാര കമ്പനികളെയും ഡിസ്റ്റിലറികളെയും എഥനോള്‍ ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ മൂലം രാജ്യത്തിന്റെ പലഭാഗങ്ങളിലും ജനങ്ങള്‍ ഭക്ഷണമില്ലാതെ പ്രയാസമനുഭവിക്കുന്നു എന്ന കാര്യം ഈ നീക്കത്തെ വിവാദത്തിനും വഴിതെളിച്ചേക്കാം.
 
 Keywords:  News, National, India, New Delhi, Central Government, Food, Lockdown, Amid Covid-19 Pandemic Govt allows surplus rice for making alcohol based hand sanitisers 
പെട്രോളിയം, പാചകവാതക വകുപ്പ് മന്ത്രി അധ്യക്ഷനായ നാഷണല്‍ ബയോ ഫ്യുവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. അരിയും ഗോതമ്പും ഉള്‍പ്പെടെ രാജ്യത്ത് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പക്കല്‍ 58.59 മില്ല്യണ്‍ ഭക്ഷ്യധാന്യ ശേഖരമുണ്ടെന്നാണ് കണക്കുകള്‍. രാജ്യത്തെ ജനങ്ങള്‍ക്കുള്ള കരുതല്‍ശേഖരം കഴിഞ്ഞാലും ഇവ മിച്ചം വരും എന്നാണ് കണക്ക്.
അതേസമയം ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സബ്‌സിഡി നിരക്കില്‍ രാജ്യത്തെ 80 കോടിയിലധികം ആളുകള്‍ക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം വീതം വിതരണം ചെയ്യുന്നുണ്ട്. ലോക് ഡൗണ്‍ സമയത്ത് പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി അടുത്ത മൂന്ന് മാസത്തേക്ക് ഒരാള്‍ക്ക് 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു.
നേരത്തെ പഞ്ചസാര കമ്പനികളെയും ഡിസ്റ്റിലറികളെയും എഥനോള്‍ ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ മൂലം രാജ്യത്തിന്റെ പലഭാഗങ്ങളിലും ജനങ്ങള്‍ ഭക്ഷണമില്ലാതെ പ്രയാസമനുഭവിക്കുന്നു എന്ന കാര്യം ഈ നീക്കത്തെ വിവാദത്തിനും വഴിതെളിച്ചേക്കാം.
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.