മംഗലാപുരത്തെ അക്രമം: കേന്ദ്രം കര്‍ണാടക സര്‍ക്കാറിനെ വിമര്‍ശിച്ചു
Jul 31, 2012, 09:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
![]() |
| Ambika Soni |
വാര്‍ത്താ വിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി അംബിക സോണിയാണ് മംഗലാപുരം സംഭവത്തെ തിങ്കളാഴ്ച ശക്തമായി അപലപിച്ചത്. സമനിലതെറ്റിയ മനോരോഗികളുടെ കോപ്രായങ്ങളാണ് ഹോംസ്റ്റേയില്‍ അഴിഞ്ഞാടിയത്. രോഗാതുര മനസുകള്‍ക്കേ ഇത്രയും ക്രൂരമായി പെണ്‍കുട്ടികളെ അപമാനിക്കാനാവു എന്നും അംബികാസോണി പറഞ്ഞു.
മംഗലാപുരത്ത് ഇത്തരം സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. അന്ന് അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാതിരുന്നത് അക്രമികള്‍ക്ക് കരുത്ത് പകരാനിടയാക്കി. ടി.വി. ചാനലുകള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ നടുക്കമുളവാക്കുന്നതാണ്. ഇക്കണക്കിനുപോയാല്‍ സ്വന്തം വീട്ടിനുള്ളില്‍ നടക്കുന്ന ആഘോഷപരിപാടികള്പോലും സദാചാരപോലീസ് സംഘം അലങ്കോലമാക്കുമെന്ന് ഭയക്കേണ്ടിയിരിക്കുന്നതായും അംബിക സോണി അഭിപ്രായപ്പെട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

