Court Order | മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിന്നും ബോംബ് കണ്ടെത്തിയ സംഭവം; പ്രതിയെ ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് കോടതി
Jan 28, 2023, 11:06 IST
മുബൈ: (www.kvartha.com) മുകേഷ് അംബാനിയുടെ വസതിയായ അന്റീലിയക്ക് സമീപം സ്‌ഫോടകവസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ചെന്ന കേസിലെ പ്രതിയെ ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് കോടതി. മുംബൈ പൊലീസിലെ മുന്‍ ഏറ്റുമുട്ടല്‍ വിദഗ്ധനായ പ്രദീപ് ശര്‍മയെയാണ് കേസില്‍ പൊലീസ് പ്രതി പട്ടികയില്‍ ചേര്‍ത്തത്.
നിലവില്‍ പുനെയിലെ ആശുപത്രിയില്‍ കഴിയുന്ന പ്രദീപ് ശര്‍മയെ ഡിസ്ചാര്‍ജ് ചെയ്ത് ഉടന്‍ തന്നെ കസ്റ്റഡിയിലേക്ക് മാറ്റണമെന്നാണ് മുംബൈയിലെ പ്രത്യേക കോടതി വെള്ളിയാഴ്ച യെര്‍വാഡ ജയില്‍ അധികൃതരോട് നിര്‍ദേശിച്ചത്.
ശര്‍മയുടെ അവസ്ഥ ഭേദമായെന്നും ഡിസ്ചാര്‍ജ് ചെയ്യാമെന്നുമുള്ള ഡോക്ടര്‍മാരുടെ റിപോര്‍ട് പരിശോധിച്ച ശേഷമാണ് എന്‍ ഐ എ ജഡ്ജ് എഎം പാട്ടീല്‍ ജയില്‍ സൂപ്രണ്ടിനെ വിളിച്ച് ഉടന്‍ തന്നെ ആശുപത്രിയില്‍ നിന്നും മാറ്റാന്‍ ഉത്തരവിട്ടത്. അന്റീലിയക്ക് സമീപം ബോംബ് കണ്ടെടുത്ത കേസുമായി ബന്ധപ്പെട്ട് മുന്‍ മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മയെ 2021ലാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്.
Keywords: Ambani Security Scare Case: Take Ex-Cop To Jail, Court Tells Authorities, Mumbai, News, Police, Jail, Hospital, Court Order, National, Bomb.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.