Rescued | ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എത്തിക്കാന്‍ കസ്റ്റമറുടെ വീട്ടിലെത്തിയ ആമസോണ്‍ ഡെലിവറി ഡ്രൈവര്‍ സെപ്റ്റിക് ടാങ്കില്‍ വീണു; രക്ഷാപ്രവര്‍ത്തകരേയും കാത്ത് ആറടി താഴ്ചയില്‍ മണിക്കൂറുകളോളം കാത്തിരുന്ന് യുവാവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) സെപ്റ്റിക് ടാങ്കില്‍ വീണ് മണിക്കൂറുകളോളം കുടുങ്ങി ആമസോണ്‍ ഡെലിവറി ഡ്രൈവര്‍. ചാള്‍സ് അമിക്കഞ്ചല്‍ എന്നൊരു യുവാവാണ് തനിക്ക് നേരിട്ട ദുരനുഭവം ടിക് ടോകിലൂടെ വിവരിച്ചത്. ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എത്തിക്കാന്‍ കസ്റ്റമറുടെ വീട്ടിലെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത സംഭവം. 
Aster mims 04/11/2022

ജീവന്‍ വരെ ഇല്ലാതായേക്കാവുന്ന അവസ്ഥയാണ് കസ്റ്റമറുടെ വീട്ടിലെത്തിയ ചാള്‍സിന് അഭിമുഖീകരിക്കേണ്ടി വന്നത്. വീട്ടിലെ പണി നടത്തുകൊണ്ടിരിക്കുന്ന ഒരു സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു ചാള്‍സ്. മാത്രമല്ല, എമര്‍ജന്‍സി സര്‍വീസില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരേയും കാത്ത് മണിക്കൂറുകളോളം ആ ടാങ്കില്‍ തന്നെ നില്‍ക്കേണ്ടിയും വന്നു. 

യുവാവിന്റെ അനുഭവം പങ്കുവച്ചുള്ള വൈറല്‍ വീഡിയോ 10 മില്യനിലധികം ആളുകളാണ് കണ്ടത്. സാധനം കൊടുത്ത് തിരികെ വരുമ്പോള്‍ തന്നെ നിലത്ത് എന്തോ അനങ്ങുന്ന പോലെ ചാള്‍സിന് തോന്നി. എന്നാല്‍, അടുത്ത നിമിഷം തന്നെ ചാള്‍സ് ടാങ്കിലേക്ക് വീഴുകയായിരുന്നു. അപ്പോള്‍ തന്നെ ചാള്‍സ് ഫോണെടുത്ത് സഹായത്തിന് വേണ്ടി വിളിക്കുകയായിരുന്നു. 

Rescued | ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എത്തിക്കാന്‍ കസ്റ്റമറുടെ വീട്ടിലെത്തിയ ആമസോണ്‍ ഡെലിവറി ഡ്രൈവര്‍ സെപ്റ്റിക് ടാങ്കില്‍ വീണു; രക്ഷാപ്രവര്‍ത്തകരേയും കാത്ത് ആറടി താഴ്ചയില്‍ മണിക്കൂറുകളോളം കാത്തിരുന്ന് യുവാവ്


'ഞാന്‍ ഒരു കസ്റ്റമറിന് സാധനം കൊടുത്ത് വരികയായിരുന്നു. അപ്പോള്‍, ഞാന്‍ ഒരു സെപ്റ്റിക് ടാങ്കിലേക്ക് വീണു. അവരത് കുഴിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന് തോന്നുന്നു. ആറടി താഴ്ചയിലേക്കാണ് വീണത്. അവിടെ നിന്നും പുറത്ത് കടക്കാന്‍ എനിക്ക് കഴിയുന്നുണ്ടായില്ല. ചുറ്റുമുള്ള വേരുകള്‍ ഉപയോഗിച്ച് പുറത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല'- ചാള്‍സ് വീഡിയോയില്‍ പറയുന്നു. 

തുടര്‍ന്നുള്ള വീഡിയോകളില്‍ താനെങ്ങനെയാണ് അഗ്‌നിരക്ഷാസേനയെ വിളിച്ചതെന്നും പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ടത് എന്നും വിശദീകരിക്കുന്നു. ഇത്രയും വൃത്തികെട്ട ഒരു സ്ഥലത്താണ് താന്‍ മണിക്കൂറുകള്‍ നിന്നത് എന്നും അത് ആലോചിക്കാന്‍ കൂടി വയ്യ എന്നുമാണ് ചാള്‍സ് വീഡിയോയില്‍ പറയുന്നുണ്ട്.

Keywords:  News,National,India,New Delhi,Social-Media,Youth,help,Local-News,Video, Amazon driver falls into septic tank and gets trapped 6ft underground at customer's house; rescued
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia