Brown Rice | ബ്രൗൺ റൈസിനുണ്ട് അത്ഭുതപ്പെടുത്തും ആരോഗ്യ ഗുണങ്ങൾ! അറിയാമോ ഇക്കാര്യങ്ങൾ?
Apr 12, 2024, 11:24 IST
കൊച്ചി: (KVARTHA) മലയാളികൾ അരിഭക്ഷണം ഇഷ്ടപ്പെടുന്നവരും കഴിക്കുന്നവരുമാണ്. നമ്മുടെ ആരോഗ്യത്തിന്റെ തനതായ സംസ്കാരം തന്നെ അരി ഭക്ഷണത്തിൽ നിന്നാണ് തുടങ്ങിയത്. പല തരത്തിലും രുചിയിലും നിറത്തിലും ഗുണത്തിലും വ്യത്യാസം നൽകുന്ന അരികൾ ഉണ്ട്. വെള്ള അരിയും ചുവന്ന അരിയും തവിടുള്ള അരിയും വിപണിയിൽ ലഭ്യമാണ്. തവിട് അരിയിലും ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. തവിട് അരിയാണ് ബ്രൗൺ റൈസ് എന്ന് അറിയപ്പെടുന്നത്.
തവിട് കളഞ്ഞ് മിനുസപ്പെടുത്തിയാണ് വെളുത്ത അരി ഉൽപാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വെള്ള അരിയേക്കാൾ ചുവന്ന അരി കഴിക്കുന്നതാണ് ശരീരത്തിന് ഗുണകരം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. തവിട് അരിയിൽ ഫൈബറും ജീവക ഘടകങ്ങളും ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റും പ്രോടീനും ഇതിൽ ധാരാളമുണ്ട്. വെള്ള അരിയിലും ഇവ ഉണ്ടെങ്കിലും തവിട് അരിയിലാണ് ഈ പോഷക ധാതുക്കളുടെയും മറ്റും തോത് കൂടുതൽ ഉള്ളതെന്നാണ് പറയുന്നത്.
അതിനാലാണ് നമ്മുടെ ആരോഗ്യത്തിന് കൂടുതൽ പ്രയോജനം ബ്രൗൺ റൈസ് ആണെന്ന് ചൂണ്ടിക്കാട്ടുന്നത്. ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താൻ ഈ തവിടുള്ള അരി ശീലമാക്കുന്നത് ഗുണകരമാണ്. ദഹന പ്രക്രിയ നിയന്ത്രിതമാക്കാനും ബ്രൗൺ റൈസ് സഹായിക്കും. പൊണ്ണത്തടി കുറച്ചു ശരീര ഭാരം നിയന്ത്രിക്കാനും തവിട് അരിയിൽ അടങ്ങിയിട്ടുള്ള ഫൈബറിന്റെ സാന്നിധ്യം സഹായകരമാകും. അമിതമായ വിശപ്പ് കുറച്ചു ഭക്ഷണത്തെ നിയന്ത്രിതമാക്കും അത് വഴി ശരീര ഭാരം കുറയാനും കാരണമാകും. ചിലയിനം കാൻസറുകളെ പ്രതിരോധിക്കാനും ബ്രൗൺ റൈസിന് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. കൊഴുപ്പിനെ തടയാൻ കഴിവുള്ളതാണ് ഫൈബര്‍.
ഉയര്‍ന്ന കൊളസ്‌ട്രോള്‍ സാധ്യത കുറയ്ക്കാനും ബ്രൗൺ റൈസ് സഹായിക്കും. സാന്ദ്രത കുറഞ്ഞ ലിപ്പോപ്രോട്ടീനായ എല്‍ഡിഎല്‍ കൊണ്ടും സമ്പുഷ്ടമാണ് ബ്രൗൺ റൈസ്. ഇത് ചീത്ത കൊളസ്ട്രോൾ കുറക്കാൻ സഹായിക്കും. രക്ത സമ്മർദം നിയന്ത്രിക്കുന്ന പൊട്ടാസ്യം, അയേണ്‍, മഗ്നീഷ്യം ഇവയെല്ലാം ബ്രൗൺ റൈസിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികൾക്കും മറ്റു അരി കൊണ്ട് ഉണ്ടാക്കിയ ചോറിനേക്കാൾ ഈ അരി കഴിക്കുന്നതാണ് ഗുണകരം.
മറ്റു അരികളേക്കാൾ ബ്രൗൺ റൈസിൽ ഗ്ലൈസമിക് സൂചിക കുറവാണ്. ഇതിന്റെ അളവ് കുടും തോറും രക്തത്തിൽ പഞ്ചസാരയുടെ അളവും കൂടുകയും അത് പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ പ്രമേഹ രോഗികൾക്ക് ബ്രൗൺ റൈസ് കഴിക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും നിങ്ങളുടെ ഡോക്ടറുടെ അഭിപ്രായത്തിന് മുൻഗണന നൽകേണ്ടത് പ്രധാനമാണ്.

Keywords: News, Malayalam News, National, Brown Rice, Health, Lifestyle, Kochi, Amazing Health Benefits Of Brown Rice
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.