Curry Leaves | കറിവേപ്പിലയുടെ ഈ ഗുണങ്ങൾ അറിഞ്ഞാൽ ഒരിക്കലും പാത്രത്തിൽ നിന്ന് എടുത്ത് മാറ്റി കളയില്ല! രാവിലെ വെറും വയറ്റിൽ ചവച്ചാലുമുണ്ട് അത്ഭുത നേട്ടങ്ങൾ
Oct 7, 2023, 11:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (KVARTHA) ദക്ഷിണേന്ത്യൻ വിഭവങ്ങളിൽ രുചി കൂട്ടാൻ കറിവേപ്പില ഉപയോഗിക്കുന്നത് സാധാരണമാണ്. ഇതിന്റെ ഇലകൾ ഭക്ഷണത്തിന് വ്യത്യസ്തമായ രുചിയും മണവും മാത്രമല്ല, നിങ്ങളുടെ ആരോഗ്യത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. ഭക്ഷണം കിട്ടിയാലുടൻ കറിവേപ്പില മാറ്റിവെക്കുക എന്നത് മിക്കവരുടെയും ശീലമാണ്. പക്ഷേ, ഇതിന്റെ ആരോഗ്യഗുണങ്ങൾ അറിഞ്ഞുകഴിഞ്ഞാൽ, കറിവേപ്പില ഒരിക്കലും മാറ്റിവെക്കാൻ കഴിയില്ല.
കറിവേപ്പിലയിൽ ഇരുമ്പും ഫോളിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഗർഭിണികൾക്കും പെൺകുട്ടികൾക്കും ഇത് ഉപയോഗപ്രദമാണ്. രക്തക്കുറവുള്ള അനീമിയ ഉള്ളവർക്ക് കറിവേപ്പില നല്ലതാണ്. മദ്യപാനികൾക്ക് കരൾ, കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിനാൽ, മദ്യപാനികൾക്ക് കറിവേപ്പില കഴിക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയാൻ കറിവേപ്പില സഹായിക്കുന്നു. അതിനാൽ പ്രമേഹരോഗികൾക്കും ഇത് ഏറെ ഗുണകരമാണ്. ആന്റി ഓക്സിഡന്റുകൾ കൂടുതലായതിനാൽ ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്. മൂക്കടപ്പ്, ശ്വാസകോശ പ്രശ്നങ്ങൾ എന്നിവയ്ക്ക് കറിവേപ്പില നല്ലതാണ്. കൂടാതെ ചർമ സംരക്ഷണത്തിനും മുടി വളർച്ചയ്ക്കും കറിവേപ്പില കഴിക്കാം.
100 ഗ്രാം കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ
(ഫ്രഷ് കറിവേപ്പില, ഉണങ്ങിയ കറിവേപ്പില)
പ്രോട്ടീൻ - ആറ് ഗ്രാം - 12 ഗ്രാം
കൊഴുപ്പ് - 18 ഗ്രാം - 64 ഗ്രാം
ഇരുമ്പ് - 0.93 മില്ലിഗ്രാം - 12 മില്ലിഗ്രാം
വിറ്റാമിൻ സി - നാല് മില്ലിഗ്രാം - നാല് മില്ലിഗ്രാം
കാൽസ്യം - 830 മില്ലിഗ്രാം - 2040 മില്ലിഗ്രാം
രാവിലെ വെറുംവയറ്റിൽ കറിവേപ്പില ചവച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ഇതാ
1 രോഗ പ്രതിരോധം വർധിപ്പിക്കും
കറിവേപ്പിലയിൽ നിറയെ ആന്റി ഓക്സിഡന്റുകളുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും രോഗങ്ങളിൽ നിന്ന് കരകയറുന്നതിനും ഇത് സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രോഗമുണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാനും സഹായിക്കുന്നു. ഓരോ വ്യക്തിയും ദിവസവും ഇത് കഴിക്കുന്നത് പ്രധാനമാണ്. രാവിലെ വെറുംവയറ്റിൽ ഏഴ് മുതൽ എട്ട് വരെ ഇലകൾ ചവച്ചശേഷം ഒരു ഗ്ലാസ് വെള്ളം കുടിക്കണം.
2 കണ്ണുകൾക്ക് ഗുണം ചെയ്യും
പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ കറിവേപ്പിലയിൽ നല്ല അളവിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതുമൂലം ദൂരെ കാണാനുള്ള കഴിവും വർധിക്കുന്നു. പ്രായം കൂടുന്തോറും കണ്ണിന്റെ ബലഹീനത തടയാനും കറിവേപ്പില സഹായിക്കും. കാഴ്ചശക്തി കുറയുകയാണെങ്കിൽ ഭക്ഷണശേഷം കറിവേപ്പില കഴിക്കണം. രാവിലെ വെറും വയറ്റിൽ തേൻ ചേർത്ത് കഴിക്കാം.
3 രാവിലെയുള്ള അസുഖം, ഓക്കാനം എന്നിവയിൽ നിന്ന് ആശ്വാസം
കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന കാർമിനേറ്റീവ് ഗുണങ്ങൾ ഗ്യാസ്, വയറുവേദന തുടങ്ങിയ ഘടകങ്ങളെ നിയന്ത്രിക്കാൻ സഹായകമാകും. മോണിംഗ് സിക് നസ് എന്ന പ്രശ്നത്തിൽ നിന്നും ഇത് ആശ്വാസം നൽകും. ഓക്കാനം അനുഭവപ്പെടുന്നുണ്ടെങ്കിൽ വെറും വയറ്റിൽ ചവച്ചാൽ ആശ്വാസം ലഭിക്കും.
4 ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
കറിവേപ്പിലയിൽ, അമിതവണ്ണത്തെ ചെറുക്കാൻ സഹായിക്കുന്ന ആൻറി-ഒബെസിറ്റിയും ലിപിഡ് കുറയ്ക്കുന്ന ഫലങ്ങളും ഉള്ളതായി വിവിധ പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കാൻ ഈ രീതി സഹായിക്കും. രാവിലെ വെറുംവയറ്റിൽ അഞ്ച് മുതൽ ആറ് വരെ ഇലകൾ ചവച്ചശേഷം ഇളം ചൂടുവെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.
നിശബ്ദ കൊലയാളിയായി മാറാം!
അതേസമയം വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കറിവേപ്പിലയിൽ വിഷാംശമുള്ള കീടനാശിനികൾ കലർത്തുന്നതായും ഇത് ദീർഘകാലാടിസ്ഥാനത്തിൽ കാൻസർ അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്ന് കാർഷിക ശാസ്ത്രജ്ഞർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഉപയോഗിക്കുന്നതിന് മുമ്പ് കറിവേപ്പില കുറഞ്ഞത് 15 മിനിറ്റെങ്കിലും വെള്ളത്തിൽ കുതിർത്ത് വെക്കണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കൂടാതെ രോഗങ്ങൾ ഉള്ളവർ കറിവേപ്പില ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം സ്വീകരിക്കുന്നതും നല്ലതാണ്.
Keywords: News, National, New Delhi, Curry Leaves, Health Tips, Health, Lifestyle, Foods, Amazing Health Benefit of Curry Leaves!
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.