Why Walking | നടത്തം കൊണ്ടുള്ള ഗുണങ്ങൾ എന്താണെന്ന് അറിയാമോ? ദിവസവും ശീലമാക്കി നോക്കൂ; ഇത്രയധികം ഗുണങ്ങൾ
Jan 23, 2024, 15:13 IST
ന്യൂഡെൽഹി: (KVARTHA) നടത്തം കൊണ്ടുള്ള ഗുണങ്ങൾ എന്താണെന്ന് അറിയാമോ? നടക്കുമ്പോൾ നമ്മുടെ ശരീരത്തിൽ എന്ത് പ്രക്രിയയാണ് സംഭവിക്കുന്നത് എന്ന് നോക്കാം. ശരീര ഭാരം നിലനിർത്തുക, ഊർജം വർധിപ്പിക്കുക, ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുക, മാനസികാവസ്ഥ മെച്ചപ്പെടുത്തുക, അസുഖം അകറ്റുക എന്നിങ്ങനെയുള്ള ഒത്തിരി ഗുണങ്ങൾ നടത്തിനുണ്ട്. കലോറി എരിച്ച് കളയാനും ശരീരഭാരം കുറയ്ക്കാനുമുള്ള മികച്ച മാർഗമാണ് നടത്തം. ദിവസേന 30 മിനിറ്റോ അതിൽ കൂടുതലോ മിതമായ നടത്തം നിങ്ങളെ വേഗത്തിലും ആഴത്തിലും ഉറങ്ങാൻ സഹായിക്കുന്നു, ക്രമേണ നല്ല ഉറക്കവും ഉറക്കമില്ലായ്മ മൂലമുള്ള മരുന്നുകൾ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയിൽ നിന്ന് ഒഴിവാകാനും നടത്തം സഹായിക്കുന്നു എന്നും പറയാവുന്നതാണ്.
ഉറക്കക്കുറവ് അസ്വസ്ഥതകൾക്ക് കാരണമാകുന്ന വേദനയും സമ്മർദവും മറ്റു അസ്വസ്ഥകൾ ഇല്ലാതാക്കാനും നടത്തം ഒരു കാരണമാകുന്നു. നിങ്ങൾ ഉത്സാഹത്തോടെ നടക്കാൻ തുടങ്ങുമ്പോൾ നിങ്ങളുടെ ഓർമശക്തി, ചടുലത, വ്യത്യസ്ത ഉത്തേജകങ്ങളോടുള്ള നിങ്ങളുടെ പ്രതികരണം എന്നിവ മെച്ചമായി മാറും. വ്യായാമത്തിന്റെ ആദ്യ ചുവട് നടത്തം എന്ന് വേണമെങ്കിൽ പറയാവുന്നതാണ്. നടത്തം ഒരു ശീലമാക്കുകയാണെങ്കിൽ കൂടുതൽ വ്യായാമം ചെയ്യാനുള്ള പ്രേരണ ഉണ്ടാവുകയും വ്യായാമം നിങ്ങൾക്ക് നല്ല ആരോഗ്യം പ്രധാനം ചെയ്യുകയും ചെയ്യുന്നതാണ്. ഭക്ഷണത്തിന് ശേഷം കിടക്കുകയോ ഇരിക്കുകയോ ചെയ്യാതെ 10 മിനിറ്റ് നടക്കുകയാണെങ്കിൽ ദഹനനാളത്തിൽ കാര്യങ്ങൾ ചലിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താനും ദഹനത്തെ സഹായിക്കാനും കാരണമാകും.
കൂടാതെ ഹൃദയം വേഗം കൂട്ടുന്നു. മസ്‌തിഷ്‌കമടക്കം എല്ലാ അവയവങ്ങളിലേക്കും വേഗം രക്‌തമെത്തുന്നു, ഓക്‌സിജനും പേശികളെയും അസ്‌ഥികളെയും ബലപ്പെടുത്തുന്നു. ഓർമയെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗമായ ഹിപ്പോകാംപസിനു നടത്തം നല്ലതാണ്. മറവിരോഗത്തിൽ നിന്ന് തടയാനാവും. രക്‌തസമ്മർദവും ടൈപ്പ് രണ്ട് പ്രമേഹവും അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ഒപ്പം ജീവിത ശൈലികൾ മൂലം ഉണ്ടാകുന്ന രോഗങ്ങളും നിയന്ത്രിതമാക്കാനും നടത്തം സഹായിക്കും. പൊണ്ണത്തടി പോലെ ഉള്ള അനാരോഗ്യ അവസ്ഥയിൽ നിന്ന് കുറച്ചൊക്കെ മോചനം നൽകാനും നടത്തത്തിന് കഴുവുണ്ട് . എന്നിരുന്നാലും എന്ത് അസുഖത്തിനും നല്ലൊരു ആരോഗ്യ വിദഗ്ധന്റെ അഭിപ്രായം തേടുന്നത് നല്ലതാണ്.
< !- START disable copy paste -->

Keywords: News, Malayalam News, Health Tips, Health, Lifestyle, Diseases,Walking, Amazing benefits of walking
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.