SWISS-TOWER 24/07/2023

Curd | തൈര് ഉന്മേഷം പകരാനും ശരീരത്തിൽ ജലാംശം നിലനിർത്താനും മാത്രമല്ല, ഇങ്ങനെയുമുണ്ട് ഗുണങ്ങൾ!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) പാല് ഇഷ്ടമില്ലാത്തവർ കുറവായിരിക്കണം. പാലിൽ നിന്ന് പിരിച്ചുണ്ടാക്കുന്ന തൈരും ഭൂരിഭാഗം ആളുകൾക്കും ഇഷ്ടമാണ്. രുചിയിലും തൈര് ഒട്ടും പിന്നിലല്ല. നിറയെ പോഷകങ്ങളും ധാതുക്കളും ഇതിലടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് ആവശ്യമായ ആരോഗ്യ ഫലം ഇതിൽ നിന്ന് ലഭ്യമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ നല്ലതായ തൈര് വേനൽ കാലത്തെ ഭക്ഷണ പട്ടികയിൽ പ്രധാനിയുമാണ്. ഉന്മേഷവും ഊർജവും പകരാനും കഴിവുണ്ട്. കാരണം, ട്രീപ്റ്റോപൻ എന്ന അമിനോ ആസിഡ് തൈരിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Curd | തൈര് ഉന്മേഷം പകരാനും ശരീരത്തിൽ ജലാംശം നിലനിർത്താനും മാത്രമല്ല, ഇങ്ങനെയുമുണ്ട് ഗുണങ്ങൾ!

എളുപ്പത്തിൽ ദഹിക്കുന്ന ആഹാര പദാർത്ഥം കൂടിയാണ് തൈര്. ഒരു കപ്പിൽ തന്നെ ധാരാളം വിറ്റാമിൻ ഡി-യും കാൽസ്യവും അടങ്ങിയിരിക്കുന്നു. ചർമ സംരക്ഷണത്തിലും തൈരിന് നല്ലൊരു പങ്കുണ്ട്. ഫേസ്‌പാക്കിലും മറ്റും തൈര് ഉപയോഗിക്കാറുണ്ട്. രക്ത സമ്മർദം കുറയ്ക്കാനും ഫലപ്രദമാണ്. ഇതിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതാണ് കാരണം. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും തൈര് നല്ലതാണ്. ദഹന പ്രശ്നങ്ങൾക്കും ഗുണം ചെയ്യും.

കുടലിന്റെ ആരോഗ്യത്തിനും തൈര് മികച്ചതാണ്. ഇതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളായ പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിൻ ബി5, ബി12, സിങ്ക്, അയോഡിൻ, റിബോഫ്ലാവിൻ ഇവയെല്ലാം നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഘടകങ്ങളാണ്. വിറ്റാമിൻ ബി12 അരുണ രക്താണുക്കളുടെ സംരക്ഷണത്തിന് അനിവാര്യമാണിത്. നാഡികളൂടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ശരീരത്തിൽ ജലാംശം നിലനിർത്താൻ തൈര് കഴിക്കുന്നത് നല്ലതാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. തൈരിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ശരീരഭാരം നിയന്ത്രിതമാക്കാനും സഹായിക്കുന്നു. കൂടാതെ കൊഴുപ്പ് കുറയ്ക്കാനും ഗുണകരമാണ്. ഇതിലെ കാൽസ്യം എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. എല്ലുകളുടെ ബലത്തിനും ശക്തിക്കും തൈര് കഴിക്കുന്നത് ഏറെ ഗുണകരമാണ്.

Keywords: News, National, New Delhi, Curd, Health, Lifestyle, Milk, Children, Food,   Amazing Benefits Of Including Curd In Your Food.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia