Chickoo | തണുപ്പ് കാലത്ത് ചിക്കു കഴിച്ചാല്‍ ശരീരത്തിന് പലതുണ്ട് ഗുണങ്ങള്‍! അത്ഭുതപ്പെടുത്തുന്ന ആരോഗ്യ നേട്ടങ്ങള്‍ അറിയാം

 


ന്യൂഡെല്‍ഹി: (KVARTHA) സപ്പോട്ട അഥവാ ചിക്കു ശൈത്യകാലത്ത് നിങ്ങളുടെ ആരോഗ്യത്തിന് അനുയോജ്യമായ പഴമാണ്. രുചി മാത്രമല്ല ആരോഗ്യഗുണങ്ങളും ഏറെയുള്ള ഫലമാണിത്. സുപ്രധാന പോഷകങ്ങളാല്‍ സമ്പുഷ്ടമായ ചിക്കൂ മികച്ച പോഷക ശക്തി കൂടിയാണ്. ഇതിലെ ഉയര്‍ന്ന നാരുകള്‍ ദഹനത്തെ സുഗമമാക്കുകയും വയറ്റിലെ പ്രശ്‌നങ്ങള്‍ തടയുകയും ചെയ്യുന്നു, കൂടാതെ പ്രകൃതിദത്ത പഞ്ചസാര നിങ്ങള്‍ക്ക് പെട്ടെന്നുള്ള ഊര്‍ജം നല്‍കുന്നു.
        
Chickoo | തണുപ്പ് കാലത്ത് ചിക്കു കഴിച്ചാല്‍ ശരീരത്തിന് പലതുണ്ട് ഗുണങ്ങള്‍! അത്ഭുതപ്പെടുത്തുന്ന ആരോഗ്യ നേട്ടങ്ങള്‍ അറിയാം

ഉയര്‍ന്ന ആന്റിഓക്സിഡന്റുകള്‍

ശരീരത്തിലെ കോശങ്ങള്‍ വൈറസുകള്‍, അണുബാധകള്‍, ഫ്രീ റാഡിക്കലുകള്‍ തുടങ്ങിയ അപകടങ്ങള്‍ക്ക് ഇരയാകുന്നു, ഇത് കോശങ്ങളെ ദോഷകരമായി ബാധിക്കുകയും കാന്‍സര്‍, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ദീര്‍ഘകാല രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ആന്റി ഓക്‌സിഡന്റുകള്‍ ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്നുണ്ടെങ്കിലും, ബീറ്റാ കരോട്ടിന്‍ പുകവലിക്കാരില്‍ ശ്വാസകോശ അര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.

കൂടാതെ സപ്ലിമെന്റുകള്‍ കഴിക്കുന്നത് കാന്‍സറിനും ഹൃദ്രോഗത്തിനുമെതിരെ സംരക്ഷണം നല്‍കില്ല. ഇതിനാല്‍ ഉയര്‍ന്ന ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ചിക്കു പതിവാക്കുന്നത് നല്ലതാണ്. ജീവകം എ, ബി, സി എന്നിവയും ആന്റി ഓക്‌സിഡന്റുകളും സപ്പോട്ടയില്‍ ധാരാളം ഉണ്ട്. വായിലെ കാന്‍സര്‍ അടക്കം തടയാന്‍ ഇതിനു കഴിയും.

മുടിക്കും ചര്‍മത്തിനും ഗുണം

ചിക്കൂ മുടി വളര്‍ച്ച, ചര്‍മത്തിന്റെ ആരോഗ്യം എന്നിവയ്ക്ക് സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ മുടിയുടെ വളര്‍ച്ചയ്ക്കും കൊഴിച്ചില്‍ തടയാനും സഹായിക്കുന്നു, കൂടാതെ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുകയും ചുളിവുകള്‍ കുറയ്ക്കുകയും പ്രായമാകുന്നത് തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.

പോഷകങ്ങളാല്‍ സമൃദ്ധം

സപ്പോട്ടയില്‍ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട വിറ്റാമിനുകളിലും ധാതുക്കളിലും ഒന്നായ പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കുന്നു. കൂടാതെ, ഇതില്‍ വിറ്റാമിന്‍ സി ഉണ്ട്, ഇത് അണുബാധ തടയല്‍, മുറിവ് ഉണക്കല്‍, ആന്റിഓക്സിഡന്റ് പ്രവര്‍ത്തനം എന്നിവയ്ക്ക് അത്യാവശ്യമാണ്. ഇരുമ്പ് ധാരാളം അടങ്ങിയതിനാല്‍ വിളര്‍ച്ച തടയുന്നു.

എല്ലുകളെ ശക്തിപ്പെടുത്തും

ചിക്കുവില്‍ ധാരാളം കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ സപ്പോട്ട പഴം എല്ലുകളെ ശക്തിപ്പെടുത്താനും മെച്ചപ്പെടുത്താനും സഹായിക്കുന്നു. അയണ്‍, ഫോളേറ്റുകള്‍, കോപ്പര്‍, സിങ്ക്, മഗ്‌നീഷ്യം, പൊട്ടാസ്യം, സെലെനിയം എന്നീ ധാതുക്കളും ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യും.

നാരുകളുടെ മികച്ച ഉറവിടമാണ്

രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, സംതൃപ്തി, കുടലിന്റെ ആരോഗ്യം എന്നിവയ്ക്ക് നാരുകള്‍ സഹായിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിങ്ങനെ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുടെ അപകടസാധ്യത നാരുകള്‍ കുറഞ്ഞ ഭക്ഷണത്തിലൂടെ കുറയ്ക്കാം.

ഗര്‍ഭിണികള്‍ക്ക്

വൈറ്റമിന്‍ എ, കാര്‍ബോഹൈഡ്രേറ്റ് ഇവ അടങ്ങിയതിനാല്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും മികച്ചതാണ്. ഉദരസംബന്ധമായ അസുഖങ്ങള്‍ക്കും പരിഹാരമാണിത്.

Keywords: Health Tips, Health, Lifestyle, Diseases, Chickoo, Health News, Fruits, Amazing And Impeccable Health Benefits Of Eating Chickoo This Winter Season.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia