Home Plants | ഈ അഞ്ച് അലങ്കാര ചെടികൾ ഇലകളിൽ നിന്ന് വളർത്താം! വിത്തോ നഴ്സറി തൈകളോ വാങ്ങി പണം കളയണ്ട

 


ന്യൂഡെൽഹി: (KVARTHA) വീട് മനോഹരമാക്കാനും വീടിൻ്റെ അന്തരീക്ഷം പ്രസന്നമാക്കാനും പലരും മുറ്റത്തും ബാൽക്കണിയിലും ടെറസിലും ചെടികൾ വളർത്തുന്നു. കൂടാതെ, പൂന്തോട്ടപരിപാലനത്തിന് ചെടികളോ വിത്തുകളോ വേണ്ടിവരുമെങ്കിലും ഇലകളിൽ നിന്ന് വളർത്താൻ കഴിയുന്ന നിരവധി സസ്യങ്ങളുണ്ട്. അത്തരം അഞ്ച് ചെടികൾ ഏതൊക്കെയാണെന്ന് നോക്കാം.

Home Plants | ഈ അഞ്ച് അലങ്കാര ചെടികൾ ഇലകളിൽ നിന്ന് വളർത്താം! വിത്തോ നഴ്സറി തൈകളോ വാങ്ങി പണം കളയണ്ട


സ്‌നേക്ക് പ്ലാന്റ്

കടുംപച്ച വരകളുള്ള മനോഹരമായ ഇലകൾ ഉള്ളതിനാൽ സ്നേക്ക് പ്ലാൻ്റ് ഒരു അലങ്കാര സസ്യമായി അറിയപ്പെടുന്നു. ഈ ചെടി വളരെ ജനപ്രിയമാണ്. കുറഞ്ഞ വെളിച്ചത്തിലും വരൾച്ചയിലും പോലും എളുപ്പത്തിൽ അതിജീവിക്കാൻ കഴിയും. ലില്ലി കുടുംബത്തിന്റെ ഭാഗമായ ചെടിയാണ് ഇത്. നാസയുടെ പഠനമനുസരിച്ച് ഒരു വായു ശുദ്ധീകരണ ഏജന്റാണ് സ്‌നേക്ക് പ്ലാന്റ്. സ്നേക്ക് പ്ലാന്റിന്റെ പുതിയ ഇല തിരഞ്ഞെടുത്ത് മൂർച്ചയുള്ള കത്തി ഉപയോഗിച്ച് മുറിക്കുക. ശേഷം ഒരു പാത്രത്തിൽ നടുക. കുറച്ച് ദിവസത്തിനുള്ളിൽ ചെടി തയ്യാറാകും.

കറ്റാർ വാഴ


കറ്റാർ വാഴ ജനപ്രിയ വീട്ടുചെടിയാണ്. ഇതിന്റെ ഔഷധഗുണങ്ങൾ നിരവധിയാണ്. മുടി തഴച്ചുവളരാനും, ചർമം മൃദുവാക്കാനും മറ്റും കറ്റാർവാഴ സഹായിക്കാറുണ്ട്. ഇലകളുടെ സഹായത്തോടെ നിങ്ങൾക്ക് ഈ ചെടി എളുപ്പത്തിൽ വളർത്താം. ഇതിനായി നിങ്ങൾ കറ്റാർ വാഴ ചെടിയിൽ നിന്ന് ഒരു ഇല എടുത്ത് ചൂടുള്ള സ്ഥലത്ത് സൂക്ഷിക്കുക. ശേഷം നല്ല ഗുണനിലവാരമുള്ള പോട്ടിംഗ് മിശ്രിതം നിറച്ച ചട്ടിയിൽ ഇല നടുക. ആവശ്യത്തിന് സൂര്യപ്രകാശത്തിന്റെ അഭാവം ചെടിയെ ദുര്‍ബലമാക്കുകയും ഇലകള്‍ വിളറിയതായിത്തീരുകയും ചെയ്യുമെന്ന് ഓർക്കുക.

കള്ളിച്ചെടി (Cactus)

വീടുകളിലും പൂന്തോട്ടത്തിലും വളരാൻ ഏറ്റവും നല്ല ചെടിയാണ് കള്ളിച്ചെടി. അതേസമയം, ഈ ചെടിയുടെ പരിപാലനത്തിനുള്ള ആവശ്യം കുറവാണ്. ചെറിയ ചട്ടികളിലും പൊട്ടിയ പാത്രങ്ങളിലും മനോഹരമായി കള്ളിച്ചെടികള്‍ വളര്‍ത്താറുണ്ട്. നന്നായി വേരുപിടിച്ച ചെടിയിൽ നിന്ന് ഒരു ഭാഗം എടുത്ത് ഒന്നോ രണ്ടോ ദിവസം ഉണക്കിയാൽ മതി. ശേഷം പോട്ടിംഗ് മണ്ണ് നിറച്ച ഒരു ചെറിയ പാത്രത്തിൽ നടാം.

മണി പ്ലാൻ്റ്

വീടിനുള്ളിലെ പരിമിതമായ അന്തരീക്ഷത്തിൽ വളർത്താൻ യോജിച്ച ചെടികളിൽ മികച്ചതാണ് മണിപ്ലാന്റ് അഥവാ സിൻഡാപ്സസ്. അധിക ശ്രദ്ധയൊന്നും നൽകിയില്ലെങ്കിലും ഇവ തഴച്ചുവളരും. ഇലകൾ മാത്രം ഉപയോഗിച്ച് മണി പ്ലാൻ്റും വളർത്താം. അതിനായി മണിപ്ലാൻ്റ് ഇലകൾ വെട്ടിയെടുത്ത് ചട്ടിയിലോ ഗ്ലാസ് കുപ്പിയിലോ നടണം. ഏതാനും ദിവസങ്ങൾക്കുള്ളിൽ ചെടി വളർന്ന് വരുന്നത് കാണാം.

റബർ പ്ലാൻ്റ്

റബർ പ്ലാൻ്റ് മനോഹരവും നിത്യഹരിതവുമായ ഒരു ചെടിയാണ്, ഇത് സൗന്ദര്യത്തിന് പേരുകേട്ടതാണ്. വീടുകളിൽ അലങ്കാരമായി ഉപയോഗിക്കുന്നു. അതേ സമയം, റബർ പ്ലാൻ്റ് നടുന്നതിന് വിത്ത് വാങ്ങേണ്ട ആവശ്യമില്ല, കാരണം നിങ്ങൾക്ക് ഇലകളുടെ സഹായത്തോടെ എളുപ്പത്തിൽ നടാം. ഇതിൻ്റെ ഇലകൾ വളരെ മനോഹരവും വീടിൻ്റെ ഭംഗി കൂട്ടുന്നതിനൊപ്പം വായു ശുദ്ധീകരിക്കാനും ഉപയോഗപ്രദമാണ്.

Keywords: Plants, Cultivation, Agriculture, Farming, Snake Plant, New Delhi, Home, Terrace, Garden, Lily, Cactus, Aloe Vera, Money Plant, Glass,  Bottle, Amazing 5 Plants that Grow from Leaves.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia