7 റൗന്‍ഡ് ചര്‍ചകള്‍ക്ക് ശേഷം ബിജെപിയുമായുള്ള സംഖ്യം ഉറപ്പിച്ചുകഴിഞ്ഞു; സീറ്റ് പങ്കിടല്‍ സംബന്ധിച്ച ചര്‍ചകള്‍ പുരോഗമിക്കുന്നതായും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ്

 


ന്യൂഡെല്‍ഹി: (www.kvartha.com 17.12.2021) വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ടി സ്ഥാപകന്‍ അമരിന്ദര്‍ സിങ്. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിങ് ഷെഖാവത്തുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അമരിന്ദര്‍ ഇക്കാര്യം അറിയിച്ചത്. മന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.

7 റൗന്‍ഡ് ചര്‍ചകള്‍ക്ക് ശേഷം ബിജെപിയുമായുള്ള സംഖ്യം ഉറപ്പിച്ചുകഴിഞ്ഞു; സീറ്റ് പങ്കിടല്‍ സംബന്ധിച്ച ചര്‍ചകള്‍ പുരോഗമിക്കുന്നതായും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ്

ഏഴ് റൗന്‍ഡ് ചര്‍ചകള്‍ക്കു ശേഷമാണ് സഖ്യം രൂപീകരിക്കുന്നതില്‍ അന്തിമ തീരുമാനമായതെന്നും സീറ്റ് വീതംവയ്ക്കുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കുമെന്നും ഗജേന്ദ്ര സിങ് ഷെഖാവത്ത് അറിയിച്ചു.

സഖ്യത്തെ കുറിച്ച് അമരിന്ദറിന്റെ പ്രതികരണം ഇങ്ങനെ:

ബിജെപിയുമായുള്ള സംഖ്യം ഉറപ്പിച്ചുകഴിഞ്ഞു. സീറ്റ് പങ്കിടല്‍ സംബന്ധിച്ച ചര്‍ചകള്‍ നടക്കുകയാണ്. ആരൊക്കെ എവിടെ മത്സരിക്കുമെന്ന് നമുക്കു നോക്കാം. തെരഞ്ഞെടുപ്പില്‍ സഖ്യത്തിന് 101 ശതമാനം വിജയമായിരിക്കുമെന്നും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ് പറഞ്ഞു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്യാല മണ്ഡലത്തില്‍ നിന്നു മത്സരിക്കുമെന്ന് അമരിന്ദര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 400 വര്‍ഷമായി പട്യാല തങ്ങള്‍ക്കൊപ്പമുണ്ടെന്നും നവ്‌ജ്യോത് സിങ് സിദ്ദു കാരണം അത് ഉപേക്ഷിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അമരിന്ദര്‍ കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് പട്യാല. അമരിന്ദര്‍ നാലു തവണ ഇവിടെ നിന്നു മത്സരിച്ചു വിജയിച്ചിരുന്നു.

അമരിന്ദറിന്റെ ഭാര്യ പ്രണീത് കൗര്‍ 2014 മുതല്‍ 2017 വരെ മൂന്നു വര്‍ഷക്കാലം പട്യാലയെ പ്രതിനിധീകരിച്ചു. കോണ്‍ഗ്രസുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനവും പിന്നാലെ പാര്‍ടി അംഗത്വവും രാജിവച്ച അമരിന്ദര്‍ ഈ മാസം തുടക്കത്തിലാണ് 'പഞ്ചാബ് ലോക് കോണ്‍ഗ്രസ്' എന്ന പുതിയ പാര്‍ടി പ്രഖ്യാപിച്ചത്. നേരത്തെ അദ്ദേഹം ബി ജെ പിയില്‍ ചേരുമെന്ന് പ്രചരണം നടന്നിരുന്നു.

Keywords:  Amarinder Singh Ties Up With BJP For Punjab Polls, Says 'Will Win 101%', New Delhi, News, Politics, BJP, Election, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia