ഞാന്‍ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളാണ്; ഭീഷണി വേണ്ട; യു പി സര്‍ക്കാരിനോട് പ്രിയങ്ക ഗാന്ധി
Jun 26, 2020, 17:24 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 26.06.2020) യുപി സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന്റെ പേരില്‍ തനിക്കെതിരെ എന്തു നടപടിയെടുത്താലും പിന്മാറില്ലെന്നും സത്യം വിളിച്ചുപറയുകതന്നെ ചെയ്യുമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കോവിഡിനെ നേരിടുന്നതില്‍ പരാജയപ്പെട്ടു. ഒരു പൊതു പ്രവര്‍ത്തക എന്ന നിലയില്‍ യു പിയിലെ ജനങ്ങളെ സേവിക്കുക എന്നതാണ് തന്റെ കടമ.
പൊതുപ്രവര്‍ത്തക എന്ന നിലയില്‍ സത്യം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുക എന്ന കര്‍ത്തവ്യം നിറവേറ്റുമെന്നും പ്രിയങ്ക ട്വിറ്ററിലൂടെ വ്യക്തമാക്കി. സത്യം പറയുന്നതിനെ തുടര്‍ന്ന് യു പി സര്‍ക്കാര്‍ അവരുടെ വിവിധ വകുപ്പുകളിലൂടെ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും പ്രിയങ്ക പറഞ്ഞു. യുപി സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനങ്ങളുടെ പേരില്‍ സര്‍ക്കാര്‍ നടപടികളിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം.
'പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും സത്യം അവര്‍ക്കുമുന്നില്‍ തുറന്നുകാട്ടുകയുമാണ് എന്റെ കര്‍ത്തവ്യം. അല്ലാതെ സര്‍ക്കാരിനുവേണ്ടി പ്രചാരണം നടത്തുകയല്ല. എനിക്കുനേരെ ഭീഷണി മുഴക്കാന്‍ ശ്രമിച്ച് യുപി സര്‍ക്കാര്‍ സമയം പാഴാക്കുകയാണ്. അവര്‍ക്ക് എന്തു നടപടിവേണമെങ്കിലും എടുക്കാം.
ആഗ്ര ജില്ലയില്‍ കോവിഡ് മരണനിരക്ക് ഉയര്‍ന്നുവെന്ന പ്രിയങ്കയുടെ പ്രസ്താവന 24 മണിക്കൂറിനകം പിന്‍വലിക്കണമെന്ന് ആഗ്ര ഭരണകൂടം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രിയങ്ക യു പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. ഞാന്‍ സത്യം ഉയര്‍ത്തിക്കാട്ടുകതന്നെ ചെയ്യും. ഞാന്‍ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളാണ്, ചില നേതാക്കളേപ്പോലെ ബിജെപിയുടെ അപ്രഖ്യാപിത വക്താവല്ല', പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
യുപിയിലെ കൊറോണ വൈറസ് വ്യാപനം അടക്കമുള്ള വിഷയങ്ങളില്‍ പ്രിയങ്ക ഗാന്ധി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കാണ്‍പുരില്‍ കുട്ടികള്‍ക്കുള്ള അഭയകേന്ദ്രത്തില്‍ രണ്ട് ഗര്‍ഭിണികളടക്കം 57 പെണ്‍കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി പ്രിയങ്ക ഫേയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.
അഭയകേന്ദ്രത്തെക്കുറിച്ചുള്ള പ്രിയങ്കയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ബാലാവകാശ കമ്മീഷന് പ്രിയങ്കയ്ക്ക് നോട്ടീസ് അയച്ചു. മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്.
Keywords: ‘Am Indira Gandhi’s grand-daughter’: Priyanka dares UP govt to act against her, New Delhi, News, Politics, Twitter, Priyanka Gandhi, Criticism, National.

जनता के एक सेवक के रूप में मेरा कर्तव्य यूपी की जनता के प्रति है, और वह कर्तव्य सच्चाई को उनके सामने रखने का है। किसी सरकारी प्रॉपगैंडा को आगे रखना नहीं है। यूपी सरकार अपने अन्य विभागों द्वारा मुझे फिज़ूल की धमकियाँ देकर अपना समय व्यर्थ कर रही है।..1/2— Priyanka Gandhi Vadra (@priyankagandhi) June 26, 2020
Keywords: ‘Am Indira Gandhi’s grand-daughter’: Priyanka dares UP govt to act against her, New Delhi, News, Politics, Twitter, Priyanka Gandhi, Criticism, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.