MK Stalin | 'ഇടതുപക്ഷവും ഡിഎംകെയും തമ്മിലുള്ളത് ആശയപരമായ ബന്ധം'; ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒന്നിച്ച് പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) ഇടതുപക്ഷവുമായുള്ള സഖ്യം തുടരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. ഇടതുപക്ഷവും ഡിഎംകെയും തമ്മിലുള്ളത് ആശയപരമായ സഖ്യമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്നും സ്റ്റാലിന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
Aster mims 04/11/2022

ഇടതുപക്ഷവുമായി യോജിച്ചുപോകുക എന്നതിന് പിന്നില്‍ തെരഞ്ഞെടുപ്പ് മാത്രമല്ല. ബിജെപിയെ ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. വര്‍ഗീയ വിഷം തുപ്പുന്ന ബിജെപിയെ അടിച്ചമര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. 

അതേസമയം, അഴിമതിയെക്കുറിച്ച് സംസാരിക്കാന്‍ നരേന്ദ്രമോദിക്ക് എന്ത് യോഗ്യതയാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ചോദിച്ചു. സിഎജി റിപോര്‍ടില്‍ കേന്ദ്ര സര്‍കാറിന്റെ 7 അഴിമതികള്‍ കണ്ടെത്തി. അതിനെക്കുറിച്ച് സംസാരിക്കാന്‍ മോദി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും സ്റ്റാലിന്‍ ചോദിച്ചു. ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം പോലും നടപ്പാക്കാതെ രാജ്യത്തെ വിഭജിക്കുക മാത്രമാണ് മോദി ചെയ്തതെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു. 

അടുത്ത 'ഇന്‍ഡ്യ' മുന്നണി യോഗത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താനും 'ഇന്‍ഡ്യ' യോഗത്തില്‍ പങ്കെടുക്കുമെന്നും സ്റ്റാലിന്‍ അറിയിച്ചു. അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളില്‍ മുംബൈലില്‍ വെച്ചാണ് യോഗം ചേരുക.

MK Stalin | 'ഇടതുപക്ഷവും ഡിഎംകെയും തമ്മിലുള്ളത് ആശയപരമായ ബന്ധം'; ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒന്നിച്ച് പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍


Keywords:  News, National, National-News, Politics, Politics-News, Chennai News, Tamil Nadu News, Alliance, Defeat, BJP, MK Stalin, Lok Sabha Elections, DMK, Alliance with left to continue, will defeat BJP together; MK Stalin.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script