SWISS-TOWER 24/07/2023

മരുന്ന് നല്‍കി വീട്ടിലേക്ക് വിട്ടയാള്‍ക്ക് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വിളിച്ചപ്പോള്‍ ആംബുലന്‍സ് നല്‍കാന്‍ തയ്യാറായില്ല; സ്‌കൂട്ടറില്‍ കൊണ്ടുപോയ രോഗി മരിച്ചു

 


ADVERTISEMENT

ഇന്‍ഡോര്‍: (www.kvartha.com 15.04.2020) മരുന്ന് നല്‍കി വീട്ടിലേക്ക് വിട്ടയാള്‍ക്ക് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വിളിച്ചപ്പോള്‍ ആംബുലന്‍സ് നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ കൊണ്ടുപോയ രോഗി മരിച്ചു. ഇന്‍ഡോറിലെ ബദ്വാലി ചൗക്കി സ്വദേശിയായ അറുപതുകാരനായ പാണ്ഡുവിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കവെയാണ് ആംബുലന്‍സ് നിഷേധിച്ചത്. മധ്യപ്രദേശിന്റെ കൊറോണ ഹോട്ട്സ്പോട്ടാണ് ഇന്‍ഡോര്‍. ഈ പ്രദേശത്ത് കൊവിഡ് വ്യാപനം നടന്നതിനാലാണ് ആംബുലന്‍സ് നിഷേധിച്ചതെന്ന് പറയുന്നു.

മരുന്ന് നല്‍കി വീട്ടിലേക്ക് വിട്ടയാള്‍ക്ക് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വിളിച്ചപ്പോള്‍ ആംബുലന്‍സ് നല്‍കാന്‍ തയ്യാറായില്ല; സ്‌കൂട്ടറില്‍ കൊണ്ടുപോയ രോഗി മരിച്ചു

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പരിശോധന നടത്താതെ രോഗിക്ക് മരുന്ന് നല്‍കി വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നുവെന്ന് പാണ്ഡുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ വിളിച്ചപ്പോള്‍ ആംബുലന്‍സ് നല്‍കാന്‍ അവര്‍ തയ്യാറായില്ല. മറ്റ് മാര്‍ഗമില്ലാതെ ഇയാളെ മഹാരാഹ യശ്വന്ത് റാവു ആശുപത്രിയിലേക്ക് സ്‌കൂട്ടറില്‍ കൊണ്ടുപോയി. ആശുപത്രിയിലെത്തിയപ്പോഴേക്കും രോഗി മരിച്ചു.

അതേസമയം പാണ്ഡുവിന്റെ ബന്ധുക്കളുടെ ആരോപണം ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ തള്ളി. തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങിയതിന് ശേഷം ഇവര്‍ ചൊവ്വാഴ്ച ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും ശേഷം ഹാരാഹ യശ്വന്ത് റാവു ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. പക്ഷേ ആശുപത്രിയിലെത്തും മുമ്പ് അയാള്‍ മരിച്ചുവെന്നും ഡോക്ടര്‍ പ്രതികരിച്ചു. എന്നാല്‍ സംഭവം ശരിവച്ച എം വൈ ആശുപത്രി സൂപ്രണ്ട് പി എസ് താക്കൂര്‍, മരിച്ചയാളുടെ ബന്ധുക്കളുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ ആരോഗ്യപ്രവര്‍ത്തകോട് ആവശ്യപ്പെട്ടു.

Keywords:  News, National, India, Madya Pradesh, Patient, COVID19, Hospital, Ambulance, Death, Bike, Allegedly Refused Ambulance Man Rushed to Hospital on Scooter Dies in Indore
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia