Allegation | പ്രൈമറി അധ്യാപക സ്ഥലമാറ്റം: മാഹിയില്‍ അട്ടിമറി നടന്നെന്ന് ആരോപണം ശക്തം
Oct 31, 2023, 22:35 IST
കണ്ണൂര്‍: (KVARTHA) മാഹി മേഖല പ്രൈമറി അധ്യാപക സ്ഥലം മാറ്റത്തില്‍ വന്‍ അട്ടിമറി നടന്നതായി ആരോപണം. പുതുച്ചേരി സംസ്ഥാന തലത്തില്‍ നടന്ന സ്ഥലം മാറ്റത്തില്‍ പുതുച്ചേരി, കാരയ്ക്കല്‍, യാനം പ്രദേശങ്ങളില്‍ സ്ഥലം മാറ്റം നടന്നുവെങ്കിലും മാഹിയില്‍ സ്ഥലം മാറ്റത്തില്‍ അട്ടിമറിയാണ് നടന്നത്. അതിരൂക്ഷമായ പ്രൈമറി അധ്യാപകക്ഷാമത്തിനു പുറമേ പ്രധാന അധ്യാപകരും പല സ്കൂളുകളില്‍ ഇല്ല.
സ്ഥലം മാറ്റം നടന്ന ശേഷം പ്രധാന അധ്യാപകരില്ലാത്ത സ്കൂളുകളിലേക്ക് നിലവിലെ മുതിര്‍ന്ന അധ്യാപകരെ സ്ഥലം മാറ്റി പ്രധാന അധ്യാപകരുടെ ചുമതല നല്കുകയുണ്ടായി. എന്നാല്‍ കൃത്യമായ മാനദണ്ഡമില്ലാതെ ചിലയിടങ്ങളില്‍ സീനിയോറിറ്റയനുസരിച്ചും, മറ്റിടങ്ങളില്‍ അല്ലാതെയുമാണ് നിയമിച്ചതെന്നും ആക്ഷേപമുണ്ട്.
പ്രൈമറി വിഭാഗത്തില്‍ പ്രധാന അധ്യാപകന്, സ്ഥിര അധ്യാപകന്, എസ് എസ് എ നിയമിച്ച അധ്യാപകന് എന്നിവരെ ചേര്‍ത്ത് അഞ്ച് അധ്യാപകരെ വെച്ചാണ് സകൂള്‍ നിലവില്‍ അധ്യാപനം നടത്തി പോകുന്നത്. പ്രധാന അധ്യാപകന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന അധ്യാപകന് ക്ലാസില്‍ പോകുന്നതിനും പുറമേയാണ് പ്രധാന അധ്യാപകന്റെ ചുമതലയും വഹിക്കേണ്ടത്.
പ്രൈമി പ്രൈമറി അധ്യാപകരുടെ സ്ഥലമാറ്റത്തിന് ശേഷം മാഹി മേഖലയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരു സ്കൂളില്‍ നാല് അധ്യാപകര്‍ മാത്രമാണുള്ളത്. നാല് അധ്യാപകരെ വച്ച് അധ്യായനം നടത്തികൊണ്ടു പോകുന്നത് വളരെ വിഷമകരവുമാണ്. മൂന്നാഴ്ചയ്ക്ക് മുകളിലായി ഒരു ക്ലാസില്‍ അധ്യാപകരില്ലാത്ത ഒരവസ്ഥയുമുണ്ട്. വിദ്യാര്‍ത്ഥികളുടെ ഭാവി തുലയ്ക്കുന്ന ഈ നടപടിക്കെതിരെ എസ്.എസ് എ യുടെയും, വിദ്യാഭ്യാസവകുപ്പിന്റെയും മേല്ഘടകത്തിലും പരാതി ഉന്നയിക്കാനാണ് രക്ഷിതാക്കളുടെ അടുത്ത നടപടി.
എന്നാല്‍ സ്ഥലം മാറ്റം ലഭിച്ച അധ്യാപികമാരില്‍ ചിലര്‍ പോയതും, ചിലര്‍ പാേവാത്തതും വിദ്യാഭ്യാസ മേലധ്യക്ഷന്റെ ഉത്തരവിനെ പൂഴ്ത്തിവെച്ചതുമെല്ലാമാണ് കാരണമെന്നാണ് രക്ഷിതാക്കളുടെ അടക്കം പറച്ചില്. പ്രൈമറി തലത്തില്‍ ഇത്രയും പ്രശ്നങ്ങള്‍ രൂക്ഷമായിട്ടും രക്ഷാകര്‍തൃ സംഘടനകളോ, അധ്യാപക സംഘടനകളോ ഇതില്‍ പ്രതിഷേധിക്കാത്തതിലും ദുരൂഹതയുണ്ടെന്നാണ് വിദ്യാഭ്യാസമേഖലയിലുളളവരുടെ ആരോപണം.

Keywords: Mahe, Teachers, Mahe News, Malayalam News, National News, Allegation, Controversy, Allegation about transfer of primary teachers in Mahe.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.