High Court Verdict | മരുമകളെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഭർതൃപിതാവിന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു
May 31, 2022, 13:18 IST
അലഹബാദ്: (www.kvartha.com) മരുമകളെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഭർതൃപിതാവിന് അലഹബാദ് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു.ബാബു ഖാൻ എന്ന വ്യക്തിക്ക് ജസ്റ്റിസ് അജിത് സിംഗ് ആണ് ജാമ്യം അനുവദിച്ചത്. ആരോപണങ്ങളുടെ സ്വഭാവം, പ്രതിയുടെ ഇതുവരെയുള്ള ജീവിതം, കുറ്റകൃത്യത്തിന്റെ ഗൗരവം എന്നിവ കോടതി പരിഗണിച്ചു. സമൂഹത്തിൽ പ്രതിയുടെ സത്പേരിന് കോട്ടം തട്ടുന്ന തരത്തിലാണ് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് കണക്കിലെടുത്താണ് കേസിന്റെ മെറിറ്റ് പരിഗണിക്കാതെ സുപ്രീം കോടതി വിധികൾ പരിഗണിച്ച് മുൻകൂർ ജാമ്യം അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു.
'ഹർജിക്കാരനെ അറസ്റ്റ് ചെയ്താൽ, വ്യവസ്ഥകൾ പാലിച്ച് അയാൾക്ക് മുൻകൂർ ജാമ്യം നൽകണം', കോടതി ഉത്തരവിട്ടു. ഭർതൃപിതാവ് മറ്റൊരാളുമായി ചേർന്ന് സ്വന്തം മരുമകളെ ബലാത്സംഗം ചെയ്യുന്നത് ഇൻഡ്യൻ സംസ്കാരത്തിൽ തികച്ചും പ്രകൃതിവിരുദ്ധമാണെന്ന് ജസ്റ്റിസ് അജിത് സിംഗ് നിരീക്ഷിച്ചു.
കേസ് ഇങ്ങനെ
സഹരൻപൂർ പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ ഐപിസി 376 വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. 2018 മാർച് ഒന്നിന് വൈകുന്നേരം ആറ് മണിയോടെ യുവതി അവരുടെ സഹോദരന്റെ വീട്ടിൽ തനിച്ചായിരുന്നപ്പോൾ ഭർതൃപിതാവ് മറ്റൊരാളോടൊപ്പം എത്തിയെന്നായിരുന്നു ആരോപണം. 'ചേട്ടനെവിടെ എന്ന് ചോദിച്ചു. പുറത്ത് പോയതാണെന്ന് പറഞ്ഞപ്പോൾ ഭർതൃപിതാവ് പീഡിപ്പിക്കാൻ തുടങ്ങി. എതിർത്തപ്പോൾ അയാൾ കട്ടിലിൽ തള്ളിയിട്ട് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. കൂടെ വന്നയാളും അയാൾക്ക് പിന്തുണ നൽകി ', പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാബുമോൻ ഹൈകോടതിയെ സമീപിച്ചത്. ഈ കേസിലെ കൂട്ടുപ്രതികൾക്ക് ഈ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് വാദത്തിനിടെ ഹരജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചു. ഇതും കോടതി പരിഗണിച്ചു.

Keywords: National, Uttar pradesh, News, Top-Headlines, Case, Assault, Supreme Court, Accused, Arrest, Police Station, Woman, Allahabad High Court grants anticipatory bail to man accused of assaulting daughter-in-law.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.