HC Verdict | 'കമിതാക്കളിൽ ആരെങ്കിലും പ്രായപൂർത്തിയാകാത്തവരാണെങ്കിൽ ലിവ് ഇൻ റിലേഷൻഷിപ്പ് സാധുവല്ല', സംരക്ഷണവും ലഭിക്കില്ലെന്ന് ഹൈകോടതിയുടെ സുപ്രധാന വിധി
Aug 2, 2023, 10:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അലഹബാദ്: (www.kvartha.com) കമിതാക്കളിൽ ആരെങ്കിലും പ്രായപൂർത്തിയാകാത്തവരാണെങ്കിൽ ലിവ് ഇൻ റിലേഷൻഷിപ്പ് സാധുവല്ലെന്നും സംരക്ഷണം ലഭിക്കില്ലെന്നും അലഹബാദ് ഹൈകോടതിയുടെ സുപ്രധാന വിധി. സംരക്ഷണം നൽകിയാൽ അത് നിയമത്തിനും സമൂഹത്തിനും എതിരാകും. പ്രായപൂർത്തിയായ രണ്ട് പേർക്ക് മാത്രമേ ലിവ്-ഇൻ റിലേഷൻഷിപ്പിൽ ജീവിക്കാൻ കഴിയൂ എന്ന് കോടതി പറഞ്ഞു.
കുട്ടികളുടെ സംരക്ഷണ നിയമപ്രകാരം പ്രായപൂർത്തിയാകാത്തവർ ആണായാലും പെണ്ണായാലും 'ലിവ് ഇൻ' ബന്ധത്തിൽ കഴിയുന്നത് കുറ്റകരമാണ്. ഇത്തരം കേസുകളിൽ പ്രായപൂർത്തിയാകാത്ത പുരുഷൻ പ്രായപൂർത്തിയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന ആരോപണം കുറ്റമാണോ അല്ലയോ എന്നത് ആലോചിച്ച് തീരുമാനിക്കേണ്ടതാണ്. ലിവ്-ഇൻ ആയതുകൊണ്ട് മാത്രം ആശ്വാസം നൽകാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
കമിതാക്കളായ സലോനി യാദവ്, അലി അബ്ബാസ് എന്നിവരുടെ ഹർജിയിൽ ജസ്റ്റിസ് വി കെ ബിർള, ജസ്റ്റിസ് രാജേന്ദ്ര കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. അലി അബ്ബാസുമായി ലിവ് ഇൻ റിലേഷൻഷിപ്പിലാണ് ജീവിക്കുന്നതെന്നും തനിക്ക് 19 വയസുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വീട് വിട്ടതെന്നും യുവതി ഹർജിയിൽ പറഞ്ഞു. അതേസമയം പൊലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോയെന്ന കുറ്റത്തിന് അലി അബ്ബാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകൽ കേസ് റദ്ദാക്കി അറസ്റ്റ് തടയണമെന്നായിരുന്നു ഇവരുടെ ആവശ്യം.
വാദം കേട്ട കോടതി ഹർജിക്കാരിൽ ഒരാൾ പ്രായപൂർത്തിയാകാത്തതിനാൽ ഇളവ് അനുവദിക്കാൻ വിസമ്മതിച്ചു. അനുമതി നൽകിയാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും നിയമത്തിന് വിരുദ്ധമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
Keywords: News, National, Alahabad, Allahabad High Court, Live-In Relationships, HC Verdict, Allahabad High Court About Live-in relationships.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.