മുസ്ലിം ജഡ്ജിയെ ഒഴിവാക്കണമെന്ന് ഹര്‍ജി; ബി ജെ പി വക്താവിന് കോടതി പിഴയിട്ടു
Jun 21, 2016, 10:13 IST
ADVERTISEMENT
അലഹാബാദ്: (www.kvartha.com 21.06.2016) മുസ്ലിം ജഡ്ജിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയ യു.പി ബി ജെ പി വക്താവിന് ഹൈക്കോടതി പിഴയിട്ടു.
മഥുരയില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തില്‍ രണ്ട് പൊലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 29 പേര്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാന്‍ യു പി സര്‍ക്കാര്‍ നിയോഗിച്ച മുസ്ലിം ജഡ്ജിയായ റിട്ടയേര്‍ഡ് ജസ്റ്റിസ് ഇംതിയാസ് മുര്‍തസയെ മാറ്റണമെന്ന ബി ജെ പി വക്താവ് ഇന്ദ്ര പാല്‍ സിങ് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയാണ് തള്ളിയത്.
ഹൈക്കോടതി ജസ്റ്റിസ് നാരായണ്‍ ശുക്ല, സുനീത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മാത്രമല്ല ബി.ജെ.പി വക്താവിന് 25,000 രൂപ പിഴയിടുകയും ചെയ്തു.
വ്യക്തിപരമായ നേട്ടങ്ങള്‍ക്കും പബ്ലിസിറ്റിക്കും വേണ്ടിയാണ് ബി ജെ പി വക്താവ് ഇന്ദ്ര പാല്‍ സിങ് ഹര്‍ജി നല്‍കിയതെന്ന് പറഞ്ഞ ഡിവിഷന്‍ ബെഞ്ച് പിഴ ലക്‌നോ കലക്ടര്‍ മുമ്പാകെ എട്ടാഴ്ചക്കകം അടക്കാനും നിര്‍ദേശിച്ചു.
മഥുരയില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തില്‍ രണ്ട് പൊലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 29 പേര്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാന്‍ യു പി സര്‍ക്കാര്‍ നിയോഗിച്ച മുസ്ലിം ജഡ്ജിയായ റിട്ടയേര്‍ഡ് ജസ്റ്റിസ് ഇംതിയാസ് മുര്‍തസയെ മാറ്റണമെന്ന ബി ജെ പി വക്താവ് ഇന്ദ്ര പാല്‍ സിങ് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയാണ് തള്ളിയത്.
വ്യക്തിപരമായ നേട്ടങ്ങള്‍ക്കും പബ്ലിസിറ്റിക്കും വേണ്ടിയാണ് ബി ജെ പി വക്താവ് ഇന്ദ്ര പാല്‍ സിങ് ഹര്‍ജി നല്‍കിയതെന്ന് പറഞ്ഞ ഡിവിഷന്‍ ബെഞ്ച് പിഴ ലക്‌നോ കലക്ടര്‍ മുമ്പാകെ എട്ടാഴ്ചക്കകം അടക്കാനും നിര്‍ദേശിച്ചു.
Keywords: High Court, BJP, Leader, Judge, Muslim, UP, National, India, Court, Allahabad HC, BJP leader, Muslim Judge, appointed to probe Mathura Violence
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

