Supreme Court | അവിവാഹിതര്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ട്, അത് സ്ത്രീകളുടെ അവകാശം; നിര്‍ണായക വിധിയുമായി സുപ്രീം കോടതി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) അവിവാഹിതര്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നും അത് സ്ത്രീകളുടെ അവകാശമാണെന്നുമുള്ള നിര്‍ണായക വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് സുപ്രധാന വിധി.

മെഡികല്‍ പ്രഗ്നന്‍സി ടെര്‍മിനേഷന്‍ നിയമം ഭര്‍ത്താവിന്റെ പീഡനത്തിനും ബാധകമാണെന്നും സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗിക വേഴ്ചയും ബലാത്സംഗത്തിന്റെ പരിധിയില്‍ വരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Supreme Court | അവിവാഹിതര്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ട്, അത് സ്ത്രീകളുടെ അവകാശം; നിര്‍ണായക വിധിയുമായി സുപ്രീം കോടതി

പരസ്പരസമ്മതത്തോടെയുള്ള ബന്ധത്തില്‍ 20-24 ആഴ്ച വരെയുള്ള സമയത്തും അവിവാഹിതയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ലിവ് ഇന്‍ ബന്ധത്തില്‍ ഗര്‍ഭിണിയാകുന്ന അവിവാഹിതയ്ക്ക് ഗര്‍ഭച്ഛിദ്രം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Keywords: All women, married or unmarried, are entitled to safe and legal abortion, says Supreme Court, New Delhi, News, Supreme Court of India, Pregnant Woman, Husband, Molestation, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia