ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ സിറിയ വിടണമെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ അറിയിപ്പ്. നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോടും സിറിയ വിടാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യക്കാരുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിപ്പ്.
സിറിയയില്‍ സൈനീക ഭരണകൂടവും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍. ഡമാസ്ക്കസിലും അലപ്പോയിലും സൈനീകരും പ്രക്ഷോഭകരും തമ്മില്‍ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. രാജ്യത്തിന്റെ മറ്റ് പ്രധാന നഗരങ്ങളിലേയ്ക്കും കലാപം വ്യാപിക്കുന്നതായാണ് റിപോര്‍ട്ട്.
ദിവസങ്ങള്‍ക്ക് മുന്‍പ് സിറിയന്‍ പ്രതിരോധമന്ത്രി ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ രൂക്ഷമായത്. അന്നുണ്ടായ ചാവേറാക്രമണത്തില്‍ ബശാര്‍ അല്‍ അസദിന് പരിക്കേറ്റിരുന്നു. 2011 മാര്‍ച്ച് മുതല്‍ നടക്കുന്ന ആഭ്യന്തരകലാപം ഇത്രയേറെ രൂക്ഷമാകുന്നത് ഇതാദ്യമാണ്. സിറിയയില്‍ നിന്നും ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് അയല്‍ രാജ്യമായ ഇറാഖിലേയ്ക്ക് പലായനം ചെയ്യുന്നത്. അഭയാര്‍ത്ഥികള്‍ക്കായി രാജ്യത്തിന്റെ എല്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റുകളും തുറന്നു നല്‍കിയതായി ഇറാഖ് വ്യക്തമാക്കിയിട്ടുണ്ട്.
Keywords: New Delhi, Syria, Indians, National, India
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

