Ration Card | റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് നിർബന്ധമാണോ, എല്ലാവരും ചെയ്യേണ്ടതുണ്ടോ, അവസാന തീയതി എപ്പോഴാണ്? അറിയേണ്ടതെല്ലാം

 

തിരുവനന്തപുരം: (KVARTHA) മുൻഗണന റേഷൻ കാർഡ് അംഗങ്ങളുടെ ഇ - കൈവൈസി മസ്റ്ററിങിനെ സംബന്ധിച്ച് പല സംശയങ്ങളും ഉയരുകയാണ്. എല്ലാവർക്കും ഇത് ബാധകമാണോ, ആരൊക്കെയാണ് ചെയ്യേണ്ടത്, എപ്പോഴാണ് അവസാന തീയതി, ഇത് നിർബന്ധമായ കാര്യമാണോ എന്നൊക്കെ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാം.

Ration Card | റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് നിർബന്ധമാണോ, എല്ലാവരും ചെയ്യേണ്ടതുണ്ടോ, അവസാന തീയതി എപ്പോഴാണ്? അറിയേണ്ടതെല്ലാം

ആരാണ് മസ്റ്ററിങ് ചെയ്യണ്ടത്?

മഞ്ഞ (AAY), പിങ്ക് (PHH) റേഷന്‍ കാര്‍ഡുകളില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടേയും മസ്റ്ററിംഗ് ആണ് ചെയ്യേണ്ടത്. മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളത്. എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം നാല് മണി വരേയും ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ഏഴ് മണിവരെയും മസ്റ്ററിംഗ് ഉണ്ടായിരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

എല്ലാ റേഷന്‍ കാര്‍ഡ് അംഗങ്ങളും അവരവരുടെ റേഷന്‍ കടകളില്‍ നേരിട്ടെത്തി നിശ്ചിത സമയത്തിനകം മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. മാര്‍ച്ച് 15, 16, 17 എന്നീ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ അവധിയാണ്. അന്നേ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ഏഴ് മണിവരെ മസ്റ്ററിംഗ് ചെയ്യാമെന്ന് സംസ്ഥാന ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചിട്ടുണ്ട്. അവസാന ദിവസമായ തിങ്കളാഴ്ച സംസ്ഥാനത്തെ ഏതൊരു കാര്‍ഡ് അംഗത്തിനും ഏതു റേഷന്‍ കടയിലും മസ്റ്ററിംഗ് നടത്തുന്നതിന് അവസരം ഉണ്ടായിരിക്കും.

അതേസമയം ചൊവ്വാഴ്ച (മാർച്ച് 5) മുതൽ മുതല്‍ ശനിയാഴ്ച (മാർച്ച് 9) വരേക്ക് സമയം പുനക്രമീകരിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ വൈകീട്ടുമാണ് അതുവരെ റേഷൻ കടകള്‍ പ്രവര്‍ത്തിക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് തുറന്ന് പ്രവര്‍ത്തിക്കുക. ശനിയാഴ്ച കഴിയുമ്പോള്‍ പ്രവര്‍ത്തിസമയം പഴയനിലയിലേക്ക് മടങ്ങും.

എപ്പോഴാണ് റേഷൻ കാർഡ് ആരംഭിച്ചത്?

ബംഗാളിലെ ക്ഷാമകാലത്ത് അതായത് 1940-ൽ ഇന്ത്യയിൽ റേഷൻ കാർഡ് നിലവിൽ വന്നു. ഇതിനുശേഷം, രണ്ടാം ലോകമഹായുദ്ധസമയത്ത്, 1945 ജനുവരി 14 മുതൽ ഇതിന് ഒരു പദ്ധതിയുടെ രൂപം നൽകി. 1960-കളിൽ പലരും ഭക്ഷ്യക്ഷാമവുമായി പൊരുതാൻ തുടങ്ങി. തുടർന്നാണ് സർക്കാർ റേഷൻ സംവിധാനം പുനരാരംഭിച്ചത്.

നാല് നിറങ്ങളിലാണ് റേഷൻ കാർഡുകൾ

റേഷൻ കാർഡിന്റെ സഹായത്തോടെ, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (NFSA), 2013 അനുസരിച്ച്, യോഗ്യതയുള്ള കുടുംബങ്ങൾക്ക് സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങാം. നിലവിൽ യോഗ്യതയുള്ള കുടുംബങ്ങൾക്ക് നാല് തരം റേഷൻ കാർഡുകൾ നൽകുന്നു

* മഞ്ഞ കാർഡ് (AAY): സമൂഹത്തിലെ ഏറ്റവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം അല്ലെങ്കിൽ അന്ത്യോദയ അന്നയോജന ഗുണഭോക്താക്കൾ.
* പിങ്ക് കാർഡ് (PHH): മുൻഗണന വിഭാഗം അല്ലെങ്കിൽ ദാരിദ്ര്യരേഖയ്ക്ക് താഴെ (ബിപിഎൽ) ഉള്ളവർ.
* നീല കാർഡ്: ദാരിദ്ര്യരേഖയ്ക്ക് മുകളിൽ (APL) ഉള്ളവർ.
* വെള്ള കാർഡ്: സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന പൊതുവിഭാഗത്തിൽ പെട്ടവർ.


Keywords: News, Kerala, Thiruvananthapuram, Mastering, Ration Card, Civil Supplies, Ration Shop, Government, All About Ration Card Mastering.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia