Election| 96.8 കോടി വോട്ടർമാർ, 7 ഘട്ടങ്ങൾ, ജനാധിപത്യത്തിൻ്റെ ഉത്സവം; ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ മുഴുവൻ വിവരങ്ങളും വിശദമായി ഇതാ
Mar 16, 2024, 20:08 IST
ന്യൂഡെൽഹി: (KVARTHA) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ പ്രഖ്യാപനത്തോടെ 18-ാം ലോക്‌സഭ രൂപീകരണ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. 17-ാം ലോക്‌സഭയുടെ കാലാവധി 2024 ജൂൺ 16-ന് അവസാനിക്കുകയാണ്. ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുക, എല്ലാ സീറ്റുകളിലുമുള്ള വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും.
ആദ്യഘട്ടം
21 സംസ്ഥാനങ്ങളിലെ 102 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്
* മാർച്ച് 20ന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും.
*ഏപ്രിൽ 19ന് വോട്ടെടുപ്പ് നടക്കും.
*അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാൻ, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ, ജമ്മു കശ്മീർ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നായി 102 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കും
രണ്ടാം ഘട്ടം
13 സംസ്ഥാനങ്ങളിലെ 89 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്
* മാർച്ച് 28ന് വിജ്ഞാപനം പുറപ്പെടുവിക്കും.
*ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കും.
* അസം, ബിഹാർ, ഛത്തീസ്ഗഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, രാജസ്ഥാൻ, ത്രിപുര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ 89 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
മൂന്നാം ഘട്ടം
12 സംസ്ഥാനങ്ങളിലെ 94 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്
* ഏപ്രിൽ 12ന് വിജ്ഞാപനം പുറപ്പെടുവിക്കും.
* മെയ് 07 ന് വോട്ടെടുപ്പ് നടക്കും.
* അസം, ബിഹാർ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലെ 94 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
നാലാം ഘട്ടം
10 സംസ്ഥാനങ്ങളിലെ 96 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്
* ഏപ്രിൽ 18ന് വിജ്ഞാപനം പുറപ്പെടുവിക്കും.
* മെയ് 13ന് വോട്ടെടുപ്പ് നടക്കും.
* ആന്ധ്രാപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
അഞ്ചാം ഘട്ടം
8 സംസ്ഥാനങ്ങളിലെ 49 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്
* ഏപ്രിൽ 26ന് വിജ്ഞാപനം പുറപ്പെടുവിക്കും.
* മെയ് 20ന് വോട്ടെടുപ്പ് നടക്കും.
* ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ 49 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
ആറാം ഘട്ടം
7 സംസ്ഥാനങ്ങളിലെ 57 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്
* ഏപ്രിൽ 29ന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും.
* മെയ് 25ന് വോട്ടെടുപ്പ് നടക്കും.
* ബീഹാർ, ഹരിയാന, ജാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി എന്നിവിടങ്ങളിലെ 57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
ഏഴാം ഘട്ടം
8 സംസ്ഥാനങ്ങളിലെ 57 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്
* മെയ് 07 ന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും.
* ജൂൺ 01ന് വോട്ടെടുപ്പ് നടക്കും.
* ബീഹാർ, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ 57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും
പാർലമെൻ്റ് തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.
ഒഡീഷയിൽ നാല് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ്. മെയ് 13, മെയ് 20, മെയ് 25, ജൂൺ 1 തീയതികളിലാണ് ഇവിടെ വോട്ടെടുപ്പ്.
അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം 2024 മാർച്ച് 20-ന് പുറത്തിറങ്ങും, വോട്ടെടുപ്പ് 2024 ഏപ്രിൽ 19-ന് നടക്കും. സംസ്ഥാനത്തെ 60 നിയമസഭാ സീറ്റുകളിലേക്കാണ് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്നത്.
സിക്കിം നിയമസഭയിലേക്കുള്ള 32 സീറ്റുകളിലേക്കും ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. വിജ്ഞാപനം മാർച്ച് 20നും വോട്ടെടുപ്പ് ഏപ്രിൽ 19നും ആയിരിക്കും.
ആന്ധ്രാപ്രദേശിലെ 175 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രിൽ 18-ന് പുറപ്പെടുവിക്കുകയും മെയ് 13-ന് വോട്ടെടുപ്പ് നടക്കുകയും ചെയ്യും.
ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലെ 26 നിയമസഭാ സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും .
വോട്ടർമാരുടെ എണ്ണം
ആകെ 96.8 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 47.1 കോടി സ്ത്രീകളും 49.7 കോടി പുരുഷ വോട്ടർമാരുമാണ്.
ഇവരിൽ 1.89 കോടി പേർ ആദ്യ വോട്ടർമാരും 19.74 കോടി പേർ 20 നും 29 നും ഇടയിൽ പ്രായമുള്ള യുവ വോട്ടർമാരുമാണ്.
ഇതിനുപുറമെ, 2024 ഏപ്രിൽ 1-ന് 18 വയസ് തികയുന്ന 13.4 ലക്ഷം പേർക്ക് വോട്ടുചെയ്യാൻ കഴിയും.
വോട്ടർമാരിൽ 88.4 ലക്ഷം വികലാംഗരും 85 വയസ്സിനു മുകളിൽ പ്രായമുള്ള 82 ലക്ഷം പേരും 48,000 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടുന്നു.
85 വയസ്സിന് മുകളിലുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പോളിങ് ഉദ്യോഗസ്ഥർ വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.